കട്ടപ്പന പുളിയന്മലയിലെ മാലിന്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ ബഹുജന പ്രക്ഷോഭം നടന്നു
മാലിന്യസംസ്കാരണ ശാലയിലെ മാലിന്യ നീക്കത്തിനായി 77 ലക്ഷം രൂപയുടെ ടെൻഡർ വിളിച്ച് കരാർ ഒപ്പിട്ടിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല.ഇതോടെ ജനങ്ങൾ താമസിക്കുന്ന മേഖലകളിലേക്ക് ദുർഗന്ധവും വമിക്കുകയാണ്.അതോടൊപ്പം തന്നെ മാലിന്യ കൂമ്പാരത്തിന് സമീപമാണ് നഗരസഭയുടെ അറവുശാല പ്രവർത്തിക്കുന്നത്. പലതവണ ഈ സ്ഥിതി മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാടാണ് നഗരസഭ സ്വീകരിച്ചിട്ടുള്ളത്.
ഇതിനെതിരെയാണ് ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് . പുളിയന്മല ടൗണിൽ നിന്നുമാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത് .മാലിന്യ നിക്ഷേപ കേന്ദ്രത്തിലേക്ക് ആണ് പ്രതിഷേധം നടന്നത് .നിരവധി ആളുകൾ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി.