വണ്ടൻമേട് സഹകരണ ബാങ്ക് ഭരണസമിതി നടത്തിയ പ്രസ്‌താവന അവാസ്തവം
വണ്ടൻമേട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്‌താവന തികച്ചും അടിസ്ഥാനരഹിതമാണ്. കൃത്രിമമായി വോട്ടുകൾ ചേർക്കുന്നതിന് അന്യസംസ്ഥാനങ്ങളിൽ നിന്നും ഏലത്തോട്ടങ്ങളിൽ പണിക്ക് വരുന്ന തൊഴിലാളികളെ ചില യൂണിയൻ നേതാക്കളുടെ ഒതമാശയോടെ ബാങ്കിൽ അംഗങ്ങളായി ചേർത്തിരിക്കുന്നു. (വണ്ടൻമേട് പഞ്ചായത്തിൽ സ്ഥിരതാമസം ഉള്ളവർക്ക് മാത്രമേ അംഗത്വം നൽകാവൂ എന്ന് ബാങ്കിന്റെ ബൈലോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്).
ഭരണസമിതിയുടെ കാലാവധി പൂർത്തീകരിക്കുവാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കേ സിപിഎമ്മിന്റെ പ്രധാന നേതാക്കളുടെ ബന്ധുക്കളെ ബാങ്കിൽ ജീവനക്കാരായി നിയമിച്ചിരിക്കുന്നു. സഹകരണ പരീക്ഷാ ബോർഡ് ടെസ്റ്റ് നടത്തിയാണ് നിയമിച്ചിരിക്കുന്നത് എന്ന് പറയുന്നത് ശുദ്ധ കളവാണ്. എൽ ഡി ക്ലാർക്ക് മുതൽ മുകളിലുള്ള പോസ്റ്റുകളിൽ ആണ് സഹകരണ പരീക്ഷ ബോർഡ് ടെസ്റ്റ് നടത്താറുള്ളത്. നൈറ്റ് വാച്ച്‌മാൻമാരായി നിയമിച്ചിട്ടുള്ളവർക്ക് ബാങ്കുകളിൽ കസേരയും മേശയും ലാപ്ടോപ്പും കൊടുത്ത് കൃത്രിമ വോട്ടർ പട്ടിക ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തിട്ടുള്ളത്.
അതുപോലെതന്നെ ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം കൊടുക്കുവാൻ കഴിയാതെ അവരുടെ ശമ്പളം ബാങ്ക് അക്കൗണ്ടിൽ ഡെപ്പോസിറ്റ് ആയി രേഖപ്പെടുത്തുകയാണ് ആ തുക അവരുടെ ദൈനംദിന ആവിശ്യങ്ങൾക്കുപോലും withdrawal ചെയ്യാൻ പോലും ആവാത്ത വിധം ആണ് ബാങ്കിന്റെ ഇപ്പോഴത്തെ ഭരണ സമിതിയിൽപ്പെട്ട പല അംഗങ്ങളും വലിയ വായ്‌പ കുടിശികയുടെ പേരിൽ ഭരണസമിതിയിൽ നിന്ന് പുറത്തു പോയിട്ടുള്ളവരാണ്.
അതുപോലെ ഭരണസമിതിയിൽ പെട്ട പല അംഗങ്ങളുടെയും ബന്ധുക്കളും മറ്റും ബിനാമിയായി വലിയ വായ്പ്‌പ തുക എടുത്തിട്ടുള്ളവരും വൻ കുടിശ്ശികക്കാരുമാണ്. (ഒരേക്കർ വസ്തുവിനെ പരമാവധി7 ലക്ഷം രൂപ പ്രകാരം അംഗത്തിന് 15 ലക്ഷം രൂപ വരെ മാത്രമേ വായ്‌പ നൽകാവൂ എന്നാണ് നിയമം) എന്നാൽ ഭരണസമിതിയിൽപ്പെട്ട പല അംഗങ്ങളും ചില പാർട്ടി നേതാക്കളും ഇതിൽ കൂടുതൽ വായ്‌പ എടുത്തിട്ടുണ്ട്.
ഈ ബാങ്കിന്റെ പ്രസിഡന്റ് മൾട്ടി നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് കട്ടപ്പന എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഈ ബാങ്കിലെ നിക്ഷേപകരുടെ വിവരങ്ങൾ മനസ്സിലാക്കി ഇവിടെ നിന്നും നിക്ഷേപങ്ങൾ പിൻവലിപ്പിച്ച് ടിയാൻ ജോലി നോക്കുന്ന ബാങ്കിൽ നിക്ഷേപിക്കുവാൻ പ്രേരിപ്പിക്കുന്നു.അതുപോലെ തന്നെ മുൻ പ്രസിഡന്റ് കുറച്ചു മാസങ്ങൾക്ക് മുന്നേ തന്റെ പുതിയ അധികാര കസേര പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി അപ്രതീക്ഷിദമായി ഈ ബാങ്കിലെ തന്റെ 40 ലക്ഷം രൂപയോളം പിൻവലിച്ച് ബാങ്ക്നെ പ്രതിസന്ധിയിൽ ആക്കിയിരുന്നു.