കട്ടപ്പന നെല്ലിപ്പാറയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
കട്ടപ്പന നെല്ലിപ്പാറ കിഴക്കേടത്ത് ബിനോയി(47) ഷോക്കേറ്റ് മരിച്ചു. വൈകിട്ട് നാലരയോടെ വീടിനു സമീപത്തെ മരത്തിന്റെ ശിഖരം വെട്ടിയിടുന്നതിനിടെയായിരുന്നു അപകടം. വെട്ടിയിട്ട ശിഖരം, സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിലേക്ക് വീണതോടെ ബിനോയിക്ക് ഷോക്കേറ്റു. ഏണി ഉൾപ്പെടെ മറിഞ്ഞ് ബിനോയി താഴേയ്ക്ക് വീണു. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷേർളി. മക്കൾ: ശിൽപ, ശ്രുതി, ഷാരോൺ.



