300 കിലോ ഏലക്ക മോഷ്ടിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
കട്ടപ്പന പാറക്കടവിലെ കേജീസ് എസ്റ്റേറ്റിലെ സ്റ്റോർമുറിയിൽ സൂക്ഷിച്ചിരുന്ന 300 കിലോ ഏലക്ക മോഷ്ടിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. പുളിയൻമല ഹരിജൻ കോളനി സ്വദേശി ഹരികൃഷ്ണൻ ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ആറിന് പുളിയൻമലയിൽ വാടകയ്ക്ക് താമസിക്കുന്ന ശാന്തൻപാറ എസ്ആർ ഹൗസ് സ്റ്റാൻലി(44)യും പിടിയിലായിരുന്നു.
സംഘത്തിലെ മറ്റൊരാൾ ഒളിവിലാണ്. കട്ടപ്പന പാറക്കടവിലെ കേജീസ് എസ്റ്റേറ്റിൽ ഒക്ടോബർ 13നാണ് മോഷണം നടന്നത്. മോഷ്ടിച്ച ഏലക്കയിൽ മലഞ്ചരക്ക് കടകളിൽ വിറ്റ 156 കിലോ പൊലീസ് പിടിച്ചെടുത്തിരുന്നു. 87 കിലോ സ്റ്റാൻലിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഏലക്കാ കടത്താനുപയോഗിച്ച വാനും കസ്റ്റഡിയിലെടുത്തു.