വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ചിയാറിന്റെ പഴയ കെട്ടിടം വൃത്തിയാക്കുന്നതിനിടയിൽ സ്വകാര്യ വ്യക്തി ആക്രമണം നടത്തിയെന്ന് പരാതി
പള്ളിക്കവലിയിൽ സ്ഥാപിതമായ വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ചിയാർ യൂണിറ്റിന്റെ പഴയ കെട്ടിടം വൃത്തിയാക്കുന്നതിനിടയിലാണ് സ്വകാര്യവ്യക്തി ഇവിടെ ആക്രമണം അഴിച്ചുവിട്ടതെന്നാണ് പരാതി. വൃത്തിയാക്കികൊണ്ടിരുന്ന കെട്ടിടത്തിനുള്ളിൽ അതിക്രമിച്ചു കയറി വന്ന് ബഹളം ഉണ്ടാക്കുകയും ആളുകളെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് വ്യാപാരികൾ പറയുന്നത്.
സംഭവത്തിൽ സമിതി പ്രസിഡണ്ട് ട്രഷറർ എന്നിവർക്ക് പരിക്കേൽക്കുകയും ഇവർ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. തുടർന്ന് പോലീസിൽ പരാതി നൽകി . സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് വ്യാപാരികളുടെ നേതൃത്വത്തിൽ കാഞ്ചിയാറ്റിൽ പ്രതിഷേധ പ്രകടനം നടത്തി. മർദ്ദനത്തിൽ റോയ് അരങ്ങത്ത് ,സണ്ണി ഈരാഞ്ചരിയിൽ എന്നിവർക്കാണ് പരിക്കേറ്റത് . സംഭവത്തിൽ കുറ്റക്കാരനായ യുവാവിനെതിരെ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ചിയാർ യൂണിറ്റ് നേതൃത്വം ആവശ്യപ്പെട്ടു.