മുനമ്പം സമരത്തിന് കട്ടപ്പന വെള്ളയാംകുടി കത്തോലിക്ക കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
വഖഫ് നിയമത്തിനെതിരെ മുനമ്പം ജനത നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കട്ടപ്പന വെള്ളയാംകുടി ഇടവകയിലെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.ടൗണിൽ നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ സമരം അസിസ്റ്റൻറ് ഫാദർ വികാരി ഫാദർ അയിലുമാലിൽ ഉദ്ഘാടനം ചെയ്തു.
രൂപത വൈസ് പ്രസിഡൻറ് ജോസ് തോമസ് ഒഴുകയിൽ സെക്രട്ടറി ബെന്നി കാരിയിൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ വഖഫ്നിയമം പ്രതീകാത്മകമായി കത്തിച്ചു. തങ്കച്ചൻ കളപ്പുര, സാജൻ വലിയകുന്നിൽ, സിബിച്ചൻ കിഴക്കേൽ, ബിനു സി ചാണ്ടി, ജോജോ കുടക്കച്ചിറ, സിബിച്ചൻ നന്ദികാട്ട് പടവിൽ, ഏലിയാമ്മ കാനാട്ട്, അനിൽ ജോസ്, ജോയി കാണക്കാലിൽ തുടങ്ങിയവർ പങ്കെടുത്തു