കട്ടപ്പന മർച്ചൻസ് അസോസിയേഷൻ്റെ 2022-24 വർഷത്തെ വാർഷിക പൊതുയോഗത്തിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റം
കട്ടപ്പന മർച്ചൻസ് അസോസിയേഷൻ്റെ 2022-24 വർഷത്തെ വാർഷിക പൊതുയോഗത്തിലാണ് കണക്കിൻ മേൽ നടന്ന ചർച്ചയിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്. അസോസിയേഷൻ ഭാരവാഹികൾ അംഗങ്ങൾക്കിടയിൽ നിന്നും ചോദ്യം ചോദിച്ചതിനെ തുടർന്നാണ് ചെറിയ തോതിൽ വാക്കുതർക്കമുണ്ടായത്.
മർച്ചൻ്റ് അസോയേഷൻ പ്രസിഡൻ്റ് എം.കെ. തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ഹസൻ റിപ്പോർട്ടവതരിപ്പിച്ചു. ട്രഷറർ സാജൻ ജോർജ് കണക്ക് അവതരിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കെ.ആർ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് സണ്ണി പൈമ്പള്ളിൽ, കാരുണ്യം സുരക്ഷാപദ്ധതി ജില്ല ചെയർമാൻ സിബി കൊല്ലംകുടി, വനിതാ വിംഗ് ഭാരവാഹികളായ റോസമ്മ മൈക്കിൾ, മുംതാസ് ഇബ്രാഹിം, യൂത്ത് വിംഗ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി ബാലറ്റ് വോട്ടെടുപ്പിലൂടെ വാശിയേറിയ തിരഞ്ഞെടുപ്പും നടന്നു. സാജൻ ജോർജും സിബി കൊല്ലംകുടിയും തമ്മിലാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചത്.