കേരള തമിഴ്നാട് അതിർത്തിയിൽ ജനവാസ മേഖലയിൽ ഭീഷണി ഉയർത്തി വീണ്ടും പുലിയുടെ സാന്നിധ്യം

Nov 10, 2024 - 11:59
 0
കേരള തമിഴ്നാട് അതിർത്തിയിൽ ജനവാസ മേഖലയിൽ ഭീഷണി ഉയർത്തി വീണ്ടും പുലിയുടെ സാന്നിധ്യം
This is the title of the web page

 ചക്കുപള്ളം പഞ്ചായത്തിലെ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന 11-ാം വാർഡ് വലിയപാറയിൽ സ്വകാര്യ പുരയിടത്തിൽ ഭാഗികമായി ഭക്ഷിച്ച നിലയിൽ മ്ലാവിന്റെ ശവശരീരം കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിൽ പ്രദേശത്ത് പുലിയുടെ കാൽപാടുകൾ കാണപ്പെട്ടു. ഇതേത്തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് കുമളിയിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയായിരുന്നു.കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് പുലിയുടെ ആക്രമണം ഈ മേഖലയിൽ ഉണ്ടാകുന്നത് എന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ചക്കുപള്ളം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് പുതുമന, മെമ്പർമാരായ പി കെ രാമചന്ദ്രൻ, മാത്യു പി ടി, വി ജെ രാജപ്പൻ, അന്നക്കുട്ടി വർഗീസ് തുടങ്ങിയവരും സ്ഥലത്ത് എത്തുകയും നാട്ടുകാരുടെ ആശങ്കക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.പുലിയുടെ സാന്നിദ്ധ്യം ഉറപ്പിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചാൽ കൂട് സ്ഥാപിക്കുന്നത് അടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow