മന്ത്രി റോഷി അഗസ്റ്റിനെതിരെ ജോയി വെട്ടിക്കുഴി ആരോപണം ഉന്നയിക്കുന്നത് സ്വന്തം കഴിവുകേട് മറയ്ക്കാൻ ; കേരളാ കോൺഗ്രസ് എം
കട്ടപ്പന മുൻസിപ്പാലിറ്റിയെ കഴിഞ്ഞ ആറ് വർഷങ്ങളായി ചെയർമാൻ എന്ന നിലയിലും മുൻസിപ്പാലിറ്റിയിൽ യു.ഡി.എഫിനെ നയിക്കുന്ന മുതിർന്ന നേതാവെന്ന നിലയിലും നയിക്കുന്ന ജോയ് വെട്ടിക്കുഴി തൻ്റെ നേതൃപരാജയം മറയ്ക്കാനാണ് മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ജോയ് വെട്ടിക്കുഴി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പാസ്സായി കിടന്ന അമ്പത് ലക്ഷം രൂപയുടെ മുൻസിപ്പാലിറ്റി അമർജവാൻ റോഡിൻ്റെ സംരക്ഷണ ഭിത്തി നിർമ്മാണം പോലും പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ട നേതാവാണ് ജോയി വെട്ടിക്കുഴി.
കട്ടപ്പന താലൂക്ക് ഹോസ്‌പ്പിറ്റലിന് സ്ഥലം ഏറ്റെടുത്ത് കൊടുക്കുന്നതിനോ ഇരുപതേക്കർ പാലം പണിക്ക് ആവശ്യമായ സഹായം ചെയ്‌തുകൊടുക്കുന്നതിൽ നിന്നും കട്ടപ്പന മുൻസിപ്പാലിറ്റി പരാജയപ്പെട്ടു. കട്ടപ്പനയിലെ മുഴുവൻ ആളുകൾക്ക് കുടിവെള്ളം എത്തിച്ചുകൊടുക്കുന്ന പദ്ധതിക്ക് തുരങ്കം വയ്ക്കുന്നതിനായി സ്ഥലം വിട്ടുകൊടുക്കുവാൻ ഉണ്ടായിരുന്നിട്ടും വിട്ടുകൊടുക്കാതെ പദ്ധതി അട്ടിമറിക്കുവാൻ യു.ഡി.എഫും കട്ടപ്പന മുൻസിപ്പൽ ഭരണസമതിയും അശ്രമിച്ചത് ഈ നാട്ടിൽ പാട്ടാണ്.
കട്ടപ്പനയിൽ സ്റ്റേഡിയത്തിൻ്റെ സ്ഥലമെടുപ്പും പാർക്കിൻ്റെ സ്ഥലമെടുപ്പും ഇല്ലാതാക്കിയത് യു ഡി എഫ് ഭരണസമിതിയും നേതാക്കളുമാണ്. പാർക്കി നായി ഹൗസിങ്ങ് ബോർഡ് സെൻ്റിന് മൂന്ന് ലക്ഷം രൂപക്ക് സ്ഥലം തരാമെന്ന് 2019 ൽ അറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കാതെ പ്രസ്‌തുത സ്ഥലം കോ ഓപ്പറേറ്റീവ് ബാങ്കിനായി മുൻസിപ്പാലിറ്റിയുടെയും, ജനങ്ങളുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി വാങ്ങിയെടുക്കാൻ ശ്രമിച്ച് കട്ടപ്പനയിലെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടി സ്വീകരിച്ചയാളാണ് ശ ജോയി വെട്ടിക്കുഴി.
കട്ടപ്പന മുൻസിപ്പാലിറ്റിയുടെ ഭരണപരാജയ ത്തിന്റെ പ്രധാനകാരണം മുൻസിപ്പാലിറ്റിയിൽ രാഷ്ട്രീയ നേതൃത്വം കൊടുക്കുന്ന ജോയി വെട്ടിക്കുഴിയുടെ തൻപ്രമാണിത്വമാണ്. കട്ടപ്പനയുടെ വികസനം കേരളാ കോൺഗ്രസ്സ് നേതാക്കളുടെയും, കേരളാകോൺഗ്രസ്സിൻ്റെയും സംഭാവനയാണ്. കട്ടപ്പനയിലെ ഏതെങ്കിലും ഒരു വികസന പ്രവർത്തനം കോൺഗ്രസ് നേതാക്കൻമാർ ഇടപെട്ട് കൊണ്ടുവന്നിട്ടുണ്ടോ ഇക്കാര്യത്തിൽ യു.ഡി.എഫ് ചെയർമാൻ്റെ അഭിപ്രായം അറിയാൻ താൽപ്പര്യം ഉണ്ട്'. പത്രസമ്മേളനത്തിൽ ഷാജി കുത്തോടി, ബെന്നി കല്ലൂപ്പുരയിടം, ടെസ്സിൻ കളപ്പുര എന്നിവർ പങ്കെടുത്തു.