അടിമാലി തോക്കുപാറ സൗഹൃദഗിരിയിൽ പാചകത്തിനിടെ ഗ്യാസ് കുറ്റിയിൽ തീ പടർന്ന് നാല് പേർക്ക് പൊള്ളലേറ്റു
തോക്കുപാറ സൗഹൃദഗിരിയിൽ ഇന്നുച്ചയോടെയായിരുന്നു അപകടം നടന്നത്. തോക്കുപാറ സ്വദേശികളായ ജോയി, ജോമോൻ, അഖില, അന്നമ്മ എന്നിവർക്കാണ് പരിക്ക് സംഭവിച്ചത്.പാചകത്തിനിടെ ഗ്യാസ് കുറ്റിയിൽ തീ പിടിക്കുകയും തീ ആളിപ്പടരുകയുമായിരുന്നു. തീ പടർന്നതോടെ നാല് പേരുടെയും ശരീരത്തിൽ പൊള്ളലേറ്റു.പരിക്കേറ്റ നാല് പേരെയും ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി.



