പീരുമേട് കുട്ടിക്കാനം പള്ളിക്കുന്ന് വുഡ്ലാൻഡ് എസ്റ്റേറ്റിൽ ബിബിൻ ബാബു കൊല്ലപ്പെട്ട സംഭവത്തിൽ മാതാവിനെയും സഹോദരനെയും സഹോദരിയെയും പോലീസ് അറസ്റ്റ് ചെയ്തു

Nov 8, 2024 - 20:30
 0
പീരുമേട് കുട്ടിക്കാനം പള്ളിക്കുന്ന് വുഡ്ലാൻഡ് എസ്റ്റേറ്റിൽ  ബിബിൻ  ബാബു കൊല്ലപ്പെട്ട സംഭവത്തിൽ മാതാവിനെയും  സഹോദരനെയും സഹോദരിയെയും  പോലീസ് അറസ്റ്റ് ചെയ്തു
This is the title of the web page

പീരുമേട് കുട്ടിക്കാനം പള്ളിക്കുന്ന് വുഡ്ലാൻഡ് എസ്റ്റേറ്റിൽ ബിബിൻ ബാബു കൊല്ലപ്പെട്ട സംഭവത്തിൽ മാതാവിനെയും സഹോദരനെയും സഹോദരിയെയും പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇവർ കുറ്റം സമ്മതിച്ചത്. മദ്യലഹരിയിൽ ബിബിൻ ബാബു മാതാവിനെ മർദ്ദിക്കുന്നതിനിടയിൽ ഉണ്ടായ തർക്കവും തുടർന്നുണ്ടായ സംഘർഷത്തിൽ തലക്ക് ഗുരുതരമായി അടിയേറ്റതുമാണ് മരണ കാരണം എന്നാണ് പോലീസ് പറയുന്നത്.കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൊല്ലപ്പെട്ട ബിബിൻ ബാബുവിന്റെ സഹോദരൻ വിനോദ്,അമ്മ പ്രേമ, സഹോദരി ബിനിത എന്നിവരെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഒടുവിലാണ് ഇവർ കുറ്റം സമ്മതിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് തൂങ്ങിമരിച്ചു എന്ന് പറഞ്ഞു ബിബിൻ ബാബുവിനെ ബന്ധുക്കൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് മർദ്ദനമേറ്റതാണ് മരണ കാരണമെന്ന് ഫോറൻസിക് സർജൻ റിപ്പോർട്ടു നൽകി. തുടർന്നുള്ള അന്വേഷണത്തിന് ഒടുവിൽ ആണ് മൂവരയും ഇന്ന് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതികൾ മൊഴികൾ മാറ്റി മാറ്റി പറഞ്ഞത് പോലീസിനെ കുഴപ്പിച്ചിരുന്നു. തുടർന്ന് വിശദമായ രീതിയിൽ ചോദ്യം ചെയ്തതിന് ഒടുവിലാണ് കൊലപാതക വിവരം ഇവർ പോലീസിനോട് പറഞ്ഞത്.

കഴിഞ്ഞ ചൊവ്വാഴ്ച മരിച്ച വിപിൻ ബാബുവിന്റെ സഹോദരിയുടെ മകൻ്റെ പിറന്നാളാഘോഷ ചടങ്ങുകൾ നടക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ബിബിൻ ബാബു മദ്യപിച്ച് വീട്ടിലെത്തി. തുടർന്ന് അമ്മയും സഹോദരനും സഹോദരിയുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് അമ്മയെ ഇയാൾ മർദ്ദിച്ചു .ഇത് കണ്ട സഹോദരി വീട്ടിലിരുന്ന ഫ്ലാസ്ക്കടുത്ത് ബിബിന്റെ തലയ്ക്ക് അടിക്കുകയും സഹോദരൻ ചവിട്ടുകയും ചെയ്തു . സംഘർഷത്തിൽ ബിബിന്റെ ജനനേന്ദ്രിയത്തിനും പരിക്കേറ്റു . ഇയാൾ മരിച്ചെന്ന സംശയമുണ്ടായതോടെ ഇവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തുന്നതിനു മുൻപേ ഇയാൾ മരിച്ചു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റ് ആളുകളും ഉണ്ടായിരുന്നു. ഇവർക്ക് കൃത്യത്തിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.മൂവരെയും വൈദ്യ പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തൊട്ടടുത്ത ദിവസം തന്നെ മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി പോലീസ് കൂടുതൽ ചോദ്യം ചെയ്യും. ഇന്ന് മൂന്നു പ്രതികളെയും സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു.കഴിഞ്ഞദിവസം ഇടുക്കി ജില്ലാ പോലീസ് മേധാവി അടക്കം സ്ഥലത്തെത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow