കേരള സർക്കാർ പൊതുവിദ്യാഭ ഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള ബി.ആർ.സി കട്ടപ്പനയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ലൈഫ് സ്കിൽ ഓഫ് ഫ്യൂച്ചർ എംപവർമെൻ്റ് പ്രോഗ്രാമിന് സമാപനമായി
കട്ടപ്പന നഗരസഭ കൗൺസിലർ ജോയി വെട്ടിക്കുഴി സമാപനയോഗം ഉദ്ഘാടനം ചെയ്തു കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു .ദൈനം ദിന ജീവിതത്തിൽ പെട്ടെന്ന് പരിഹാരം കണ്ടെത്തേണ്ട ആവശ്യങ്ങളെ ഏറ്റെടുത്ത് പരിഹരിക്കാനുള്ള കഴിവ് വിദ്യാർത്ഥികൾ നേടിയെടുക്കുക, ചില പ്രധാനപ്പെട്ട തൊഴിൽ മേഖലകളായ കൃഷി, പാചകം, വയറിംഗ് ഇലക്ടോണിക്സ്, തുടങ്ങിയ മേഖലകളിൽ അവശ്യധാരണ വിദ്യാർത്ഥികൾക്ക് കൈവരിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ലൈഫ്സ്കിൽ ഓഫ് ഫ്യൂച്ചർ എംപവർമെൻ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
കട്ടപ്പ ബി.ആർ.സി പരിധിയിലെ സ്കൂളിൽ നിന്നായി 47 വിദ്യാർത്ഥികൾ പങ്കെടുത്തു. കട്ടപ്പന ബി.പി.സി ഷാജി മോൻ KR അധ്യക്ഷത വഹിച്ചു. ട്രൈബെൽ സ്കൂൾ പ്രിൻസിപ്പൽ മിനി ഐസക്, തങ്കമണി വി ബി, ജ്യോത്സന tp, ആതിര സുകുമാരൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.