ഓൾ കേരളാ ബോർവെൽ ട്രില്ലിംഗ് കോൺട്രാക്ട്ടേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു
ഇടുക്കി ജില്ലയിൽ കുഴൽ കിണർ നിർമ്മാണ മേഖല വലിയ പങ്കാണ് വഹിക്കുന്നത്.കാലവസ്ഥ വ്യതിയാനം മൂലം കുടിവെള്ളത്തിനും ,കാർഷിക ആവശ്യങ്ങൾക്കും ഇന്ന് കുഴൽ കിണറുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.ഈ സാഹചര്യത്തിൽ കുഴൽ കിണർ മേഖലയുടെ പ്രസക്തിയും വർദ്ധിച്ചു.ഓൾ കേരള ബോർവെൽ ട്രില്ലിംഗ് കോൺട്രാക്ട്ടേഴ്സ് അസോസിയേഷന്റ് കീഴിൽ ഇടുക്കി ജില്ലയിൽ 50 ളം ലൈസൻസ് ഉള്ള അംഗങ്ങളാണ് ഉള്ളത്.
കട്ടപ്പന ഹൈറേഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനം A. K .B .D. C .A സംസ്ഥാന പ്രസിഡന്റ് വർഗീസ് പുത്തൂർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമ്മേളനത്തിന് ശേഷം കുടുംബ സുരക്ഷ പദ്ധതിക്ക് സംസ്ഥാന കമ്മറ്റി രൂപം നൽകുമെന്ന് വർഗീസ് പുത്തൂർ പറഞ്ഞു.സമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് ജെ. ജയകുമാർ അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി വസന്തകുമാർ കെ. കെ ഐ .ഡി കാർഡ് വിതരണം നിർവ്വഹിച്ചു.
ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ ,ട്രഷറർ കെ.പി ബിനീഷ്, സുനിൽ കെ മാത്യൂ , റെജി വർഗീസ്, സുധീർ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് 2024-25 പുതിയ ജില്ലാ ഭാരവാഹികളെയും തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റായി സുനിമോൻ പി എസ് , സെക്രട്ടറിയായി ഉല്ലാസ് മാത്യൂ , ട്രഷറർ ആയി ബിജു ജലധാരയേയും തിരഞ്ഞെടുത്തു.