കാഞ്ചിയാർ പേഴുംകണ്ടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദ ഷഷ്ഠി മഹോത്സവം നടന്നു
രാവിലെ 5. 30ന് നട തുറന്ന് നിർമ്മാല്യം അഭിഷേകം ഗണപതിഹോമം എന്നിവയ്ക്ക് ശേഷം 11. 45 മുതൽ സ്കന്ദ ഷഷ്ടി പൂജ ആരംഭിച്ചു. തുടർന്ന് കലശവും കളഭാഭിഷേകവും നടന്നു. നവംബർ 2 മുതൽ ആരംഭിച്ച ഷഷ്ടി വൃദ്ധ അനുഷ്ഠാനം ക്ഷേത്രത്തിൽ നടന്ന സ്കന്ദഷഷ്ടി പൂജയിൽ പങ്കുചേർന്ന് കലശവും കളഭാഭിഷേകവും തൊഴുത ഭക്തജനങ്ങൾ നിത്യ ചോറ് ഉണ്ട് വൃതം പൂർത്തിയാക്കി. രാവിലെ മുതൽ 100 കണക്കിന് ഭക്തജനങ്ങൾ ഷഷ്ടി പൂജ തൊഴുവാനായി ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
ദീപാരാധനയ്ക്ക് ശേഷം 2025 ഫെബ്രുവരി 9, 10,11 തീയതികളിൽ ആയി നടക്കുന്ന തൈപ്പൂയ മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു. കലശ കളഭാഭിഷേക ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി രാജേഷ് വേണുഗോപാൽ മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്രം സെക്രട്ടറി ജിജീഷ് കെ കെ പ്രസിഡണ്ട് എസ് കെ സതീഷ് കുമാർ തിരുവുത്സവ കമ്മിറ്റി കൺവീനർ അജിത് പി പി മാതൃസമിതി പ്രസിഡണ്ട് ഇന്ദിര രാജു ക്ഷേത്രം ദേവസ്വം സെക്രട്ടറി എം എസ് രാജൻ എന്നിവർ ഉത്സവ കാര്യങ്ങളുടെ നേതൃത്വം വഹിച്ചു.