വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന വണ്ടിപ്പെരിയാർ വാളാർടി ജംഗ്ഷനിൽ മണ്ഡലകാലം ആകുന്നതോടെ അപകടങ്ങൾ വർദ്ധിക്കുമോ എന്ന ആശങ്കയിൽ വാഹന യാത്രികരും പ്രദേശവാസികളും

Nov 7, 2024 - 14:35
 0
വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന 
 വണ്ടിപ്പെരിയാർ വാളാർടി  ജംഗ്ഷനിൽ മണ്ഡലകാലം ആകുന്നതോടെ  അപകടങ്ങൾ വർദ്ധിക്കുമോ എന്ന ആശങ്കയിൽ വാഹന യാത്രികരും പ്രദേശവാസികളും
This is the title of the web page

കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ കഴിഞ്ഞ മകര വിളക്ക് മണ്ഡല കാലത്തടക്കം നിരവധി വാഹനാപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച വാളാർടി ജംഗ്ഷൻ മണ്ഡലകാലമാരംഭിക്കുന്നതോടെ വാഹനാപകടങ്ങൾ തുടർകഥയാവുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികളും വാഹന യാത്രികരും.കഴിഞ്ഞ മണ്ഡലകാലത്തടക്കം 6 ഓളം വാഹനാപകടങ്ങൾ ഇവിടയും പരിസരങ്ങളിലുമായി നടന്നതായാണ് കണക്കുകൾ .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ദിശാബോർഡുകളുടെ കൃത്യതയില്ലാത്തതാണ് മിക്ക അപകടങ്ങൾക്കും കാരണമായി ചൂണ്ടി കാട്ടപ്പെടുന്നത്. രാത്രി കാലങ്ങളിലടക്കം സംഭവിക്കുന്ന വാഹനാപകടങ്ങളിൽ പെടുന്ന വാഹനങ്ങളിൽ മിക്കവയും അന്യ സംസ്ഥാനങ്ങളിലെതാവുന്നത് ദിശാബോർഡുകളുടെ അഭാവമാണെന്നതിന് കാരണമായി ഭവിക്കും വിധമാണ് വ്യാപാര സ്ഥാപനങ്ങൾക്കുളളിൽ അകപ്പെട്ടതും കാലപ്പഴക്കത്താൽ നശിച്ചതുമായ ദിശാബോർഡുകളുടെ സാന്നിധ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കൂടാതെ ദേശീയ പാതയിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ വാഹന യാത്രികർക്കും കാൽ നടയാത്രികർക്കും അപകടഭീതി പരത്തുന്നതയാണ് വ്യാപാരികൾ പറയുന്നത്.ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായിട്ടെങ്കിലും വാളാർടി ജംഗ്ഷനിലെ അപകടകെണിക്ക് കാരണമാവുന്ന ദിശാ ബോർഡുകൾ റോഡരുകിൽ വാഹന കാഴ്ച്ച യ്ക്കുതകും വിധം പുനസ്ഥാപിക്കുകയയും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടി ഉടമകൾക്ക് പിഴയടയ്ക്കും വിധം ഉള്ള നടപടികൾ ഉണ്ടാവണമെന്ന ആവശ്യമാണുയരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow