നാടൻ രുചി പെരുമയുടെ പോഷക സമ്പത്ത് പരിചയപെടുത്തി ഇടുക്കിയിലെ സ്കൂൾ പാചക തൊഴിലാളികൾ

ഒരു മണികൂറിനുള്ളിൽ പോഷക സമൃദ്ധമായ ഭക്ഷണം, പ്രധാന മന്ത്രി പോഷൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പാചക മത്സരത്തിൽ സ്കൂൾ പാചക തൊഴിലാളികൾ ലഭിച്ച നിർദേശം ഇങ്ങനെ ആയിരുന്നു. പത്തില തോരൻ, വെജ് കുറുമ, മിക്സ്ഡ് തോരൻ, ചേന തീയൽ ഇങ്ങനെ 15 ഇനം വ്യത്യസ്ഥ കറികൾ ആണ് നിമിഷ നേരം കൊണ്ട് പാചക തൊഴിലാളികൾ തയ്യാറാക്കിയത്.
പച്ചക്കറികളും നാടൻ കിഴങ്ങു വർഗ്ഗങ്ങളും ഇല വർഗ്ഗങ്ങളും ഉപയോഗിച്ചാണ് മത്സരാർഥികൾ വിഭവങ്ങൾ ഉണ്ടാക്കിയത്. ഉപ ജില്ലയിലെ 11 തൊഴിലാളികൾ പങ്കെടുത്ത മത്സരത്തിൽ നെടുംകണ്ടം ഗവൺമെന്റ് സ്കൂളിലെ അശ്വതി സുനിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി കൂടുതൽ പോഷക സമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.