മദ്യം വാങ്ങാൻ കാശില്ലാതെ വണ്ടിപ്പെരിയാർ അസംപ്ഷൻ ദേവാലയത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി

Nov 5, 2024 - 11:44
 0
മദ്യം വാങ്ങാൻ കാശില്ലാതെ വണ്ടിപ്പെരിയാർ അസംപ്ഷൻ ദേവാലയത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി
This is the title of the web page

വണ്ടിപ്പെരിയാർ ടൗണിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന അസംപ്ഷൻ ദേവാലയത്തിന്റെ കുരിശടിക്ക് മുന്നിലുള്ള സ്റ്റീൽ കാണിക്ക വഞ്ചിയാണ് ഇന്നലെ രാത്രി കുത്തി തുറന്ന നിലയിൽ കണ്ടെത്തിയത്.  രാത്രി 12 മണിക്ക് കഴിഞ്ഞു നൈറ്റ് കട ഉൾപ്പെടെ അടച്ചതിനുശേഷം ആണ് സംഭവം ഉണ്ടായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ നൈറ്റ് പെട്രോളിംഗിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് ടൗണിൽ നിന്നും കാണിക്കവഞ്ചി കുത്തി തുറന്നതായി ഫോൺ സന്ദേശം വരികയും തുടർന്ന് അന്വേഷിച്ചപ്പോൾ പ്രതി ഓടി ഒളികയും ആയിരുന്നു,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പിന്നീട് നടത്തിയ തിരച്ചിലിൽ രാവിലെയാണ് വണ്ടിപ്പെരിയാർ മഞ്ഞുമല അരുൺ ഭവൻ വീട്ടിൽ 36 വയസ്സുള്ള ആനന്ദകുമാറിനെ പിടികൂടുന്നത്.. മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ ബാറിൽ നിന്നും മദ്യം വാങ്ങാൻ വേണ്ടിയാണ് കാണിക്ക വഞ്ചി കുത്തി തുറന്നതെന്ന് ഇയാൾ പോലീസിൽ മൊഴി നൽകുകയും ചെയ്തു.

 ഹോട്ടൽ ജീവനക്കാരനായ ഇയാൾ കഴിഞ്ഞ കുറെ നാളുകളായി വാടകവീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്.  സംഭവ ദിവസം രാവിലെ മുതൽ തന്നെ മദ്യലഹരിയിൽ ആയിരുന്നു ഇയാൾ എന്നും പോലീസ് പറഞ്ഞു. തുടർന്ന് ഇയാളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. സബ്ഇൻസ്പെക്ടർ രാധാകൃഷ്ണപിള്ള, എ എസ് ഐ നാസർ സിപിഒ മാരായ സുഭാഷ്, രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow