വന്യമൃഗ ആക്രമണത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കൊണ്ട് പെരുവന്താനം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രകടനവും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു

വന്യമൃഗങ്ങൾ ജനവാസ മേഖലകളിലിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന സാഹചര്യങ്ങൾ ശബരിമല വന മേഘലയോടു ചേർന്നു കിടക്കുന്ന പെരുവന്താനം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങങ്ങളിൽ തുടർകഥയാവുന്ന തോടു കൂടിയാണ് വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും സംരക്ഷണമാവശ്യപ്പെട്ട് കോൺഗ്രസ് പെരുവന്താനം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടൻ പതാൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചത്.
പ്രകടനത്തിനു ശേഷം നടന്നപ്രതിഷേധ ധർണ്ണ DCC ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് ഉത്ഘാടനം ചെയ്തു.ഇന്ത്യയ്ക്ക് സ്വാതന്ത്രിയംലഭിക്കുന്നതിന് മുൻപ് നിലവിൽ വന്ന ഫോസ്റ്റ് ആക്ട് നി ലവിൽ വന്നതിനു ശേഷമുള്ള നിയമങ്ങളെല്ലാം വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിന് മാത്രമുള്ള താണെന്നും നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് പെരുവന്താനം മണ്ഡലം പ്രസിഡന്റുമാരായ ഷിനോജ്, KS രാജൻ,നേതാക്കളായ ബിജൂചിറ്റപ്പനാട്ട്, KK ജനാർദനൻ ,TN മധു സൂധനൻ, ജോൺP തോമസ്, NA വഹാബ്, KR വിജയൻ, മുഹമ്മദ് ഷിയാസ്, തുടങ്ങിയവർ പ്രതിഷേധ ധർണ്ണയിൽ പ്രസംഗിച്ചു.