മൂന്നാര്‍ ടൗണില്‍ നിന്നും പൊളിച്ചു മാറ്റിയ വഴിയോര വില്‍പ്പന ശാലകൾ പുന സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സി പി ഐ രംഗത്ത്

Nov 5, 2024 - 10:04
 0
മൂന്നാര്‍ ടൗണില്‍ നിന്നും പൊളിച്ചു മാറ്റിയ വഴിയോര വില്‍പ്പന ശാലകൾ പുന സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സി പി ഐ രംഗത്ത്
This is the title of the web page

അനധികൃത കടകൾ ഒഴിപ്പിക്കുന്ന നടപടിയിൽ നിന്ന് പഞ്ചായത്ത് പിന്നോക്കം പോയാല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ നേതാക്കൾ പറഞ്ഞു. മൂന്നാര്‍ ഹെഡ് വര്‍ക്സ് അണക്കെട്ട് മുതലുള്ള അനധികൃത വഴിയോര വില്‍പ്പനശാലകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഒഴിപ്പിച്ചത്.ട്രാഫിക് കമ്മറ്റിയിൽ വിവിധ രാഷ്ട്രീയ നേതാക്കൾ വഴിയോര കടകൾ ഒഴിപ്പിക്കാൻ ഒന്നിച്ച് തിരുമാനമെടുക്കുകയായിരുന്നു. എന്നാൽ 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നടപടികൾ ആരംഭിച്ചതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളും ജനപ്രതിനിധികളും നിലപാടിൽ നിന്ന് മലക്കം മറിയുകയും ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തു.ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തണമെന്നായിരുന്നു സി പി എം ൻ്റെ ഉൾപ്പെടെ ആവശ്യം.ഇതിനിടെയാണ് പഞ്ചായത്തിനെതിരെ വിമര്‍ശനവുമായി സിപിഐ നേതൃത്വം രംഗത്ത് വന്നത്.

വീണ്ടും കടകൾ സ്ഥാപിക്കാനുള്ള നീക്കം പഞ്ചായത്തിന്റെ കഴിവുകേടു കൊണ്ടാണെന്ന് സിപിഐ മൂന്നാര്‍ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍ പറഞ്ഞു.ഒഴിപ്പിച്ച ഇടങ്ങളില്‍ വീണ്ടും സ്ഥാപിച്ചിട്ടുള്ള കടകള്‍ നീക്കാന്‍ നടപടി ഉണ്ടാകണമെന്നും അര്‍ഹരായ കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും സി പി ഐ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow