കാഞ്ചിയാർ പേഴും കണ്ടം സെൻറ് ജോസഫ് പള്ളിയുടെ വിശുദ്ധ യൂദാശ്ലീഹായുടെ നാമധേയത്തിലുള്ള കുരിശുപള്ളിയുടെ വെഞ്ചിരിപ്പ് കർമ്മം നടന്നു

കാഞ്ചിയാർ പേഴും കണ്ടം ഇടവക കുടുംബത്തിന്റെ സ്വപ്ന സാക്ഷാത്കാരമായ വിശുദ്ധ യൂദാശ്ലീഹായുടെ കുരിശുപള്ളി വെഞ്ചിരിപ്പ് കർമ്മമാണ് ഇന്ന് നടന്നത്. കാഞ്ചിയാർ പള്ളിക്കവലക്ക് സമീപമാണ് കുരിശുപള്ളി നിർമ്മിച്ചിരിക്കുന്നത്. ഇതോടൊപ്പം ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ പെരുന്നാൾ ആഘോഷങ്ങളും നടന്നു വരികയാണ്. ഒക്ടോബർ 25 മുതൽ നവംബർ 10 വരെയാണ് ഭക്തിനിർഭരമായി തീരുനാൾ ആഘോഷങ്ങൾ നടന്നുവരുന്നത്.
ഓരോ ദിവസവും വിവിധ വൈദികരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന ജപമാല നൊവേന ലദീഞ്ഞ് എന്നിവ നടന്നു വരികയാണ്. കുരിശുപള്ളി വെഞ്ചിരിപ്പിനായി എത്തിയ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നിലിനെ ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ ഭക്തി ആദരപൂർവ്വമായ വരവേൽപ്പാണ് നൽകിയത്. രാവിലെ കുരിശുപള്ളിയിലേക്ക് ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ പ്രദക്ഷിണം നടന്നു. തുടർന്ന് 10. 30 നാണ് കുരിശുപള്ളിയുടെ വെഞ്ചിരിപ്പ് നടന്നത്.
ഇതിനു മുന്നോടിയായി കൂട്ടായ്മ ലീഡേഴ്സ് സംഘടന ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ കാഴ്ച സമർപ്പണം നടന്നു. തുടർന്ന് മാർ ജോൺ നെല്ലിക്കുന്നേലിൻ്റെ നേതൃത്വത്തിൽ ആഘോഷമായി തിരുനാൾ കുർബാനയും സന്ദേശം നടന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് സ്നേഹവിരുന്ന് നടന്നു.ചടങ്ങുകൾക്ക് ഇടവക വികാരി ഫാദർ ജോസഫ് വെട്ടുകല്ലേൽ കൈകാരന്മാരായ ബിജു പൂതക്കുഴിയിൽ മനോജ് കോട്ടാട്ട് കപ്പിയാർ ജെയിംസ് മുളയ്ക്കൽ പാരിഷ് കൗൺസിൽ അംഗങ്ങൾ ഇടവക കുടുംബാംഗങ്ങൾ എന്നിവർ നേതൃത്വം വഹിച്ചു.