വാഴവര സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയുടെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

വാഴവര സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ചാണ് വിവിധങ്ങളായ സാമൂഹ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് അഹല്യ ഫൗണ്ടേഷൻ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചത്. പള്ളിയങ്കണത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് റവറൽ ഫാദർ വർഗീസ് ജേക്കബ് പഞ്ഞിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
ഇടവകയിൽ ഉള്ളവർക്കും മേഖലയിലെ പൊതുജനങ്ങൾക്കും ആയിട്ടാണ് ക്യാമ്പ് നടത്തപ്പെട്ടത്. പ്രദേശവാസികൾ ഉൾപ്പെടെ നിരവധി ആളുകളാണ് ക്യാമ്പിൽ പങ്കുചേർന്നത്. ക്യാമ്പിന്റെ ഉദ്ഘാടന യോഗത്തിൽ പള്ളി വികാരി ഫാദർ മനോജ് വർഗീസ് ഈരേച്ചേരിൽ അധ്യക്ഷത വഹിച്ചു. ഡോക്ടർ ധന്യ ക്യാമ്പ് നയിച്ചു. നേത്ര ചികിത്സാ ക്യാമ്പിനൊപ്പം തൈറോയ്ഡ് ചികിത്സ ക്യാമ്പും ഉണ്ടായിരുന്നു. ഡിഡിആർസി കട്ടപ്പനയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് ഡോക്ടർ ഡാനി എൽദോസ് നയിച്ചു. കണ്ണടകൾ ആവശ്യമുള്ളവർക്ക് അവ ഒരുക്കുന്നതിനും തുടർ ചികിത്സ വേണ്ടവർക്ക് ആശുപത്രിയിൽ ചികിത്സ നൽകുന്നതിനും ഉള്ള ക്രമീകരണങ്ങളും ഉണ്ടായിരുന്നു.