കട്ടപ്പന വൊസാഡിൻ്റെ കീഴിലുള്ള കാഞ്ചിയാർ അഞ്ചുരുളി വുമൺസ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ മൂന്നാമത് വാർഷിക ആഘോഷം നടന്നു

കട്ടപ്പന വൊസാഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാഞ്ചിയാർ അഞ്ചുരുളി വുമൺസ് ഡെവലപ്മെൻറ് സൊസൈറ്റിയുടെ മൂന്നാമത് വാർഷികാഘോഷമാണ് നടന്നത്. കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷ പരിപാടികൾ നടന്നത്. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിജയകുമാരി ജയകുമാർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ സ്ത്രീകളെ സ്വയം പര്യാപ്തത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘടന കൂടിയായ വൊസാടിന്റെ കീഴിൽ പ്രവർത്തിക്കുന്ന വുമൺസ് ഡെവലപ്മെൻറ് സൊസൈറ്റി 'ഇതിന്റെ കീഴിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്. 9 സംഘങ്ങളാണ് വൊസാഡിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ പശു വളർത്തൽ,ആട് കൃഷി, മുയൽ കൃഷി,കോഴി കൃഷി ഉൾപ്പെടെയുള്ള വിവിധതരം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്
.ചടങ്ങിൽ വച്ച് ദേശീയ ഗെയിംസിൽ ബാസ്കറ്റ് ബോളിൽ സ്വർണ്ണം നേടിയ കേരള ടീം അംഗം ചിപ്പി മോൾ മാത്യു അരങ്ങത്തിനെ ആദരിച്ചു. കൂടാതെ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സ്നേഹക്കും ആദരവ് നൽകി.സംഘടനയുടെ പ്രസിഡണ്ട് ഷീന ജേക്കബ് അധ്യക്ഷയായിരുന്നു. ഡയറക്ടർ ഫാദർ ഡോക്ടർ ജോസ് ആന്റണി സി എം ഐ മുഖ്യപ്രഭാഷണം നടത്തി.
കട്ടപ്പന ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ജോസഫ് കെ വി ബോധവൽക്കരണ ക്ലാസ് നയിച്ചു.അനിത ശ്രീനാഥ്, സന്ധ്യാ ബിജു, ഷാജിമോൻ വേല പറമ്പിൽ, ജോളി ടോമി, കെ കെ തോമസ്, ശാലിനി തോമസ്, ഷിനോജ് സോണി, മാത്യു എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.