കഞ്ചാവ് കയ്യിൽ വെച്ച് ചെക്ക് പോസ്റ്റ് വഴി കടത്താൻ ശ്രമം ; കുമളി ചെക്ക്പോസ്റ്റിൽ വെച്ച് പ്രതിയെ പിടികൂടി എക്സൈസ്

കേരള തമിഴ്നാട് അതിർത്തിയിൽ കുമളി ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കൈവശം വെച്ച് കടത്തുവാൻ ശ്രമിച്ചയാളെയാണ് എക്സൈസ് സംഘം പിടികൂടിയത്. തമിഴ്നാട് മധുര സ്വദേശി ജ്യോതി ബോസ് എന്നയാളെയാണ് എക്സൈസ് സംഘം പിടികൂടിയത്. കുമളി ചെക്ക്പോസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി രാജകുമാറിന്റെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റിൽ വച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത് . ഇയാളിൽ നിന്നും നാല് ഗ്രാം കഞ്ചാവ് എക്സൈസ് സംഘം കണ്ടെത്തി . സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് ഹാഷിം, പി രാജദുരൈ എന്നിവർ നടത്തിയ പരിശോധനയിൽ ആയിരുന്നു കഞ്ചാവ് കണ്ടെടുത്തത്. പ്രതിയെ വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.