കട്ടപ്പന - ഇടുക്കി റോഡിൽ വെള്ളയാംകുടി എസ് എം എൽ സ്ഥാപനത്തിന് എതിർവശം റോഡരുകിൽ സാമൂഹ്യ വിരുദ്ധർ മത്സ്യമാംസ മാലിന്യ ജലം ഒഴുക്കി ; കടുത്ത ദുർഗന്ധത്താൽ ദുരിതത്തിലായി പ്രദേശവാസികളും വഴിയാത്രികരും

Nov 2, 2024 - 12:29
 0
കട്ടപ്പന - ഇടുക്കി റോഡിൽ വെള്ളയാംകുടി എസ് എം എൽ സ്ഥാപനത്തിന് എതിർവശം റോഡരുകിൽ സാമൂഹ്യ വിരുദ്ധർ മത്സ്യമാംസ മാലിന്യ ജലം ഒഴുക്കി ; കടുത്ത ദുർഗന്ധത്താൽ ദുരിതത്തിലായി പ്രദേശവാസികളും വഴിയാത്രികരും
This is the title of the web page

 മത്സ്യ മാംസ അവശിഷ്ടമുൾപ്പെടെയുള്ള രക്തമയമായ മലിന ജലം ഒഴുകി വ്യാപിച്ചതോടെ പ്രദേശമാകെ അസഹ്യമായ ദുർഗന്ധമായിരിക്കുകയാണ്. കോഴിവേസ്റ്റ് ഉൾപ്പെടെ ഇവിടെ ചിതറി കിടന്നിരുന്നതായും പരാതി ഉയർന്നു.ഇന്നു വെളുപ്പിനെ മൂന്നുമണിയോടെ മത്സ്യഹോൾസെയിലിനു എന്നു തോന്നിക്കുന്ന വലിയ വാഹനം ഇവിടെ നിർത്തിയിട്ടിരിക്കുന്നതായി സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇതിൽ നിന്നും ഒഴുക്കിവിട്ടതാകാം മലിനജലമെന്നാണ് പ്രദേശവാസികൾ പറയുന്നത്.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം എത്തി പരിശോധന നടത്തി. തുടർന്ന് മലിന ജലം ഒഴുകിയ ഭാഗം മണ്ണിട്ട് മൂടി. സമീപത്തെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും ഉൾപ്പെടെ പോകുന്നവർക്കും ബസ്സ്റ്റോപ്പിൽ നിൽക്കുന്നവർക്കുമെല്ലാം ഈ കടുത്ത ദുർഗന്ധം സഹിക്കേണ്ട ദുരവസ്ഥയാണുള്ളത്.

ഇത്തരത്തിൽ ഇവിടെ മലിനജലം ഒഴുക്കുന്നത് പതിവാണെന്നും കഴിഞ്ഞ ആഴ്ചകളിലും ഇതേ സംഭവം ആവർത്തിച്ചതായും അധികൃതർ ഉടൻ തന്നെ ഇത്തരത്തിൽ പ്രവർത്തിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow