കേരള മണ്ണിന്റെ തന്മയീഭാവത്തെ തുറന്നുകാട്ടുന്ന കേരളപ്പിറവി ദിനം ആഘോഷിച്ച് ക്രൈസ്റ്റ് കോളേജ്; കേരളപ്പിറവി ദിനാഘോഷത്തോടൊപ്പം കോളേജില്‍ ജിംനേഷ്യം ആരംഭിച്ചു

കേരള മണ്ണിന്റെ തന്മയീഭാവത്തെ തുറന്നുകാട്ടുന്ന കേരളപ്പിറവി ദിനം ആഘോഷിച്ച് ക്രൈസ്റ്റ് കോളേജ്. കേരളത്തിന്റെ സംസ്‌ക്കാര ലാളിത്യത്തിലേക്ക് മനസിനെ കൂട്ടി കൊണ്ടു പോകുന്ന കേരളപ്പിറവി ദിനാഘോഷത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് കായികക്ഷമത വര്‍ദ്ധിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനും മാനസികോല്ലാസത്തിനും വേണ്ടി ജിംനേഷ്യം - ക്രിസ് ഫിറ്റ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
പഞ്ചഗുസ്തി മത്സരങ്ങളില്‍ ലോക ചാമ്പ്യനും നിരവധി രാജ്യാന്തര മെഡലുകള്‍ കരസ്ഥമാക്കിയ ശ്രീ ജോബി മാത്യു ജിമ്മിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയും കേരളപ്പിറവി സന്ദേശം നല്‍കുകയും ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം. വി ജോര്‍ജുകുട്ടി ആഘോഷത്തില്‍ അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളേജ് മാനേജര്‍ റവ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍ സി എം ഐ, ക്രൈസ്റ്റ് കോളേജ് ഡയറക്ടര്‍ റവ ഫാ. അനൂപ് തുരുത്തിമറ്റം സി എം ഐ, ഐ ക്യു എ സി കോഡിനേറ്റര്‍ ശ്രീമതി ക്രിസ്റ്റി പി ആന്റണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
കേരളത്തിന്റെ സംസ്‌കാരപൈതൃകം ഊട്ടിഉറപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ കലാപ്രകടനവും ആഘോഷത്തിന്റെ പ്രധാന ഭാഗമായിരുന്നു. ഐ ക്യു എ സി ജോയിന്റ് കോഡിനേറ്റര്‍ ക്രിസ്റ്റീന തോമസ്, പ്രോഗ്രാം കോഡിനേറ്റര്‍ ഷാമിലി ജോര്‍ജ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ദേവസ്യ പി വി, മലയാളം വിഭാഗം അധ്യാപികയായ ആതിര മനോജ്, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ജെബിന്‍ മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.