കാട് പടലങ്ങളാൽ മൂടപ്പെട്ട് കട്ടപ്പന ട്രഷറിയുടെ പിൻവശം

കട്ടപ്പന നഗരസഭകെട്ടിടത്തിന് സമീപമുള്ള ട്രഷറയുടെ പിൻവശമാണ് കാടുപടലങ്ങളാൽ മൂടപ്പെട്ട കിടക്കുന്നത്. ഈ കെട്ടിടത്തിന്റെ മുകൾവശത്തേക്ക് സഹിതം വലിയ രീതിയിൽ കാട്ടുപടലങ്ങൾ വളർന്നു പന്തലിച്ചു കിടക്കുകയാണ്. കൈപ്പൻ കാടുകൾ അടക്കമാണ് ഇത്തരത്തിൽ വളർന്നുനിൽക്കുന്നത് . ഇഴജന്തുക്കളുടെ അടക്കം ആവാസം ഈ കാടുപടനങ്ങൾക്കുള്ളിൽ ഉണ്ടാകാനുള്ള സാധ്യതയും ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇങ്ങനെ കാടുപടരങ്ങൾ വളർന്ന് കെട്ടിടത്തിലേക്ക് പടർന്നു നിൽക്കുന്നത്. കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയും ഉള്ളതായി ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൃത്യമായ സമയങ്ങളിൽ ഇതിൻറെ വിവിധ ഭാഗങ്ങൾ വൃത്തിയാക്കി സൂക്ഷിക്കാത്തതാണ്. കാടുപടലങ്ങൾ ഇത്രയധികം ആയി വളർന്നു പന്തലിക്കാൻ കാരണമായി ആളുകൾ പറയുന്നത്. ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ഈ കാടുപടങ്ങൾ വെട്ടി മാറ്റി ട്രഷറിയുടെ പരിസരങ്ങൾ വൃത്തിയാക്കി സൂക്ഷിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് ആവിശ്യം ശക്തമായിരിക്കുകയാണ്.