71-ാംമത് സീനിയർ പുരുഷ വനിത ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിന മത്സരങ്ങൾ ചെറുതോണി ടൗൺ ഹാളിൽ ആരംഭിച്ചു

മൂന്നുദിവസങ്ങളിലായാണ് ഇടുക്കി ജില്ല ആസ്ഥാനത്ത് സീനിയർ പുരുഷ വനിത ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കുന്നത്. ചെറുതുണയുടെ മന്ത്രി റോഷി അഗസ്റ്റിൽ ഉദ്ഘാടനം ദിവസത്തെ മത്സരത്തിൽ ഇന്നലെ നൂറിലധികം പേർ പങ്കെടുത്തു. 150 ഓളം പേർ പങ്കെടുക്കുന്ന രണ്ടാം ദിന മൽസരങ്ങളുടെ ഉദ്ഘാടനം ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യു നിർവഹിച്ചു.
മുൻ ഗുസ്തി താരവും പാലാ സെൻ്റ് തോമസ് കോളേജ് ക്യാപ്റ്റനുമായിരുന്ന സജീവ് ജോസഫ് വടക്കേൽ വിശിഷ്ടാധിതിയായിരുന്നു. ജില്ലാ റസലിംഗ് അസോസിയേഷൻ പ്രസിഡണ്ട് ജെയിൻ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ സെക്രട്ടറി ജനറൽ വി.എൻ. പ്രസൂദ്, ബി.രാജശേഖരൻ, ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി ഭാരവാഹികളും പൊതുപ്രവർത്തകരുമായ സാജൻ കുന്നേൽ, ജോസ് കുഴികണ്ടം, സിജി ചാക്കോ, ഷിജോ തടത്തിൽ, ജോസഫ് പി.ജെ, ബിനോയി വാട്ടപ്പള്ളിൽ, രാജു കല്ലറക്കൽ, ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.