മാട്ടുക്കട്ടയിൽ വീട് പണിക്ക് സഹായിയായി വന്ന യുവാവ് തൂങ്ങി മരിച്ചു

അയ്യപ്പൻകോവിൽ ആനക്കുഴി തൊട്ടിപ്പറമ്പിൽ ഷാജിയുടെ വീട്ടിലെ കിടപ്പ് മുറിയിലാണ് പത്തനംതിട്ട മല്ലപ്പള്ളി വാളക്കുഴി ചിരകളത്തോലിൽ ജോബ്സൺനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉപ്പുതറ പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.ബുധനാഴ്ച്ച ഉച്ചയോടെ ഷാജിയുടെ ഭാര്യയാണ് ജോബ്സൺ തൂങ്ങി നിൽക്കുന്നത് കണ്ടത്.ഇവർ ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചു. ഷാജി കെട്ടഴിച്ച് നിലത്ത് കിടത്തിയ ശേഷം ജോബ്സൻ്റ ബന്ധുക്കളെ വിളിച്ചറിയിച്ചിട്ട് പണിക്ക് പോയി.
അയൽക്കാരിയോ പോലീസിനെയോ വിവരം അറിയിച്ചില്ല. വൈകിട്ട് 6 മണിയോടെ ബന്ധുക്കൾ സ്ഥലത്തെത്തിയ ശേഷമാണ് നാട്ടുകാരും പോലീസും വിവരം അറിയുന്നത്. ഷാജിയുടെ സംസാരത്തിലുണ്ടായ വൈരുദ്ധ്യവും നാട്ടുകാർക്കും ബന്ധുക്കൾക്കും സംശയം ജനിപ്പിച്ചു. ഇതേ തുടർന്ന് വിശദമായ അന്വോഷണം വേണമെന്ന ആവശ്യവും ഉയർന്നു.
സംഭവ സ്ഥലത്ത് പോലീസും ഫോറൻസിക് വിദഗ്ദ്ധരും എത്തുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു.ഉപ്പുതറ പോലീസ് മേൽ നടപടി സ്വീകരിച്ച ശേഷം മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു . ഷാജിയുടെ വീട് പണിയാനുള്ള തയ്യാറെടുപ്പിലായിരുന്നു. വീട് പണിക്ക് സഹായിക്കാനെത്തിയതാണ് ജോബ്സൺ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ മാട്ടുക്കട്ടയിലെത്തിയത്. വീട്ടുടമസ്ഥനായ ഷാജിയുടെ ബന്ധുവിൻ്റെ സുഹൃത്തിന്റെ മകനാണ് ഈ യുവാവ്. അവിവാഹിതനാണ്.