കളഞ്ഞ് കിട്ടിയ സ്വർണ്ണം തിരികെ നൽകി മാതൃകയായി ഉപ്പുതറയിലെ ഓട്ടോ റിക്ഷ തൊഴിലാളി

ഉപ്പുതറ വളകോട്ടിൽ ഓട്ടോറിക്ഷ തൊഴിലാളിയായ നിധിൻ സലിയാണ് തൻ്റെ വാഹനത്തിൽ വച്ച് കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമക്ക് തിരികെ നൽകി മാതൃകയായത്. കഴിഞ്ഞ ദിവസം നിധിൻ്റെ ഓട്ടോറിക്ഷയിൽ കയറിയ പാലക്കാവ് പുഞ്ചക്കരയിൽ പി.വൈ ജോസഫിന്റെ ബന്ധുവിൻ്റെ കുട്ടിയുടെ സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. ഇവർ സ്വർണ്ണം അന്വേഷിക്കുന്നതിനിടെയാണ് നിധിൻ ഇവരെ അന്വേഷിച്ച് കണ്ടെത്തി തിരികെ നൽകിയത്.വളകോട്ടിലെ സി.ഐ. ടി. യു യൂണിയൻ അംഗമാണ് നിധിൻ . ഓട്ടോ ടാക്സി, ഹെഡ് ലോഡ് യൂണിയൻ പ്രവർത്തകർ നിധിനെ അഭിനന്ദിച്ചു.