കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും അന്നദാനവും നടത്തി

കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും അന്നദാനവും നടത്തി. ഉപ്പുതറ ടൗണിൽ ഇന്ദിരഗാന്ധിയുടെ ഛായചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനക്ക് ശേഷമാണ് യോഗം ആരംഭിച്ചത്. മണ്ഡലം പ്രസിഡന്റ് ഷാൽ വെട്ടിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ഡി.ഡി.സി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. പി. എം വർക്കി പൊടിപാറ, പി. നിക്സൺ, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ,ജി.ബേബി,പി.ടി തോമസ് പാഴിയാങ്കൽ, സിനി ജോസഫ് ,ജോണി ഇഞ്ചിപ്പറമ്പിൽ,ജയരാജ് എസ്,ശിവൻകുട്ടി, കെ.എസ് രാജു, ജോണി ഇടിഞ്ഞപ്പുഴ, ബിജോ വെട്ടികുഴിചാലിൽ , സി. എം മാത്യു, റിജു പോൾ, ഓമന സോധരൻ,രശ്മി പി. ആർ, ലീലാമ്മ ജോസ് എന്നിവർ പ്രസംഗിച്ചു.
പൊതുയോഗത്തിന് ശേഷം അന്നദാനവും നടന്നു. തുടർച്ചയായി എല്ലാ വർഷവും നടത്തി വരുന്ന അന്നദാനം എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളായാണ് നടത്തുന്നത്. വ്യാപാരി വ്യവസായികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, ഹെഡ് ലോഡ് യൂണിയൻ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും സാധനം ശേഖരിക്കുന്നതിനും ഭക്ഷണം ഉണ്ടാക്കുന്നതിനും സംയുക്തമായി സഹകരിക്കും.
കോവിഡ് കാലത്ത് മാത്രമാണ് അനുസ്മരണവും അന്നദാനവും നടക്കാതെ പോയത്. എങ്കിലും മുൻവർഷത്തേതിലും ഭംഗിയായി അനുസ്മരണവും അന്നദാനവും നടന്നു.ഉപ്പുതറയിലെത്തിയ എല്ലാ വിഭാഗം ജനങ്ങളും ഇന്ദിരാഗാന്ധിയുടെ അനുസ്മരണത്തിൽ പങ്കാളികളായി.