കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ആയി ഷിജോ തടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ആയി ഷിജോ തടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി അസംബ്ലി നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെ 39 യൂണിറ്റുകൾ ഉൾപ്പെടുന്നതാണ് ഇടുക്കി മണ്ഡലം. കെ.വി.വി.ഇ.എസ് ഇടുക്കി ജില്ല പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തു പറമ്പിൽ ,ജില്ലാ വൈസ് പ്രസിഡൻറ് തങ്കച്ചൻ കോട്ടയ്ക്കകം, സെക്രട്ടറിമാരായ ജോസ് കുഴികണ്ടം, ഷാജി കാഞ്ഞമല എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഭാരവാഹികളായി അഷ്റഫ് സി കെ കഞ്ഞിക്കുഴി (ട്രഷറർ) സി കെ രാജു കീരിത്തോട് (ഓർഗനൈസർ) കെ എ ജോൺ തടിയമ്പാട്, കെ എ ആൻറണി തങ്കമണി, ജിമ്മി സെബാസ്റ്റ്യൻ മുരിക്കാശ്ശേരി, ഡൊമിനിക്ക് പൂവത്തിങ്കൽ കരിമ്പൻ, എം ജെ ജോസ് ലബ്ബക്കട (വൈസ് പ്രസിഡന്റ് മാർ) ബെന്നി കാദംബരി അറക്കുളം, ബിജോ ഇമ്മാനുവൽ വെള്ളയാംകുടി, ജോഷി മാത്യു മേപ്പാറ, ഗിരീഷ്കുമാർ കമ്പിളികണ്ടം (സെക്രട്ടറിമാർ)