കാൽവരി മൗണ്ട് സ്കൂളിൽ നിന്ന് 30 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ജോസഫ് പുത്തേട്ടിന് യാത്രയയപ്പ് നൽകി

കാൽവരി മൗണ്ട് സ്കൂളിൽ നിന്ന് 30 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ജോസഫ് പുത്തേട്ടിന് യാത്രയയപ്പ് നൽകി. കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസി.അനുമോൾ വിനേഷ് ഉത്ഘാടനം ചെയ്തു. കാൽവരി സ്കൂളിൽ 30 വർഷമായി സേവനമനുഷ്ഠിച്ചു വന്ന പുത്തേട്ട് ജോസഫിന് വിപുലമായ രീതിയിലാണ് യാത്രയയപ്പ് നൽകിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാർമൽ പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ.മാത്യു മഞ്ഞക്കുന്നേൽ സി എം ഐ അധ്യക്ഷത വഹിച്ചു. കാർമ്മൽ കോർപ്പറേറ്റ് മാനേജർ ഫാ. ബിജു വെട്ടുകല്ലേൽ ഫോട്ടോ അനാഛാദനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് മണ്ണകത്ത് ഉപഹാര സമർപ്പണം നടത്തി. തുടർന്ന് ജോസഫ് പുത്തേട്ട് മറുപടി പ്രസംഗവും നടത്തി. ഫാ.തോമസ് മഞ്ഞക്കുന്നേൽ, ഫാ.ജോബിൻ ഒഴിക്കൽ, ഗ്രാമ പഞ്ചായത്തംഗം റീന സണ്ണി, ഹെഡ് മിസ്ട്രസ് സിസ്റ്റർ പ്രസാദ,സെബാസ്റ്റ്യൻ വി.ജോസഫ്, ജോളി സുധൻ, റിജു വട്ടക്കാനായിൽ, സിജി ജയിംസ് തുടങ്ങിയവർ സംസാരിച്ചു.