മൂന്നാർ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് അടക്കമുള്ള ഭരണസമിതി അംഗങ്ങളെ അവഹേളിക്കുന്ന ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂന്നാർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാർ പഞ്ചായത്തിനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

മൂന്നാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ അവഹേളിക്കുന്ന പഞ്ചായത്ത് ജീവനക്കാർക്കെതിരെ നടപടിയെടുക്കുക എന്ന ആവശ്യമുയർത്തിയാണ് മൂന്നാർ മണ്ഡലം കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മൂന്നാർ പഞ്ചായത്ത് ഓഫീസിൽ മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാഷ് പീറ്റർ ഉദ്യോഗസ്ഥനെ മർദ്ദിച്ചുവെന്ന് വ്യാജ പരാതി നൽകുകയും തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ള ഭരണസമിതി അംഗങ്ങളെ അവഹേളിക്കുകയും പഞ്ചായത്ത് ഭരണത്തെ സമ്മർദ്ദത്തിൽ ആക്കുവാൻ ശ്രമിക്കുന്ന ചില ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മാഷ് പീറ്റർ നെതിരെ വ്യാജമായി പരാതി നൽകിയാലും പൂർണമായും കോൺഗ്രസ് പാർട്ടി സംരക്ഷിക്കുമെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി നേരിടുമെന്നും നേതാക്കൾ പറഞ്ഞു. സുഖമായി പോകുന്ന പഞ്ചായത്ത് ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ചില ഇടതുപക്ഷ സംഘടനയുടെ ഉദ്യോഗസ്ഥർ മാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ കുറ്റപ്പെടുത്തി.പഞ്ചായത്ത് ഓഫീസിൽ മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ മുൻ എംഎൽഎ എ കെ മണി ഉദ്ഘാടനം നിർവഹിച്ചു.
മൂന്നാർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി. നെൽസൺ അധ്യക്ഷത വഹിച്ചു.പ്രതിഷേധ ധർണയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ട് ജി വിജയകുമാർ.,ഐഎൻടിയുസി റീജണൽ കമ്മിറ്റി പ്രസിഡണ്ട് ഡി കുമാർ.,നേതാക്കളായ ബോണി ബോസ്.,മാഷ് പീറ്റർ.നല്ലമുത്ത്,.ജി ആൻഡ്രൂസ്,.ബാലചന്ദ്രൻ,.ദീപാരാജ് കുമാർ.,ജാക്വലിൻ മേരി.,മഹാലക്ഷ്മി,.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റിയാസ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.