രാജകുമാരിയെ കൂടുതൽ സുന്ദരിയാക്കുവാൻ മാലിന്യമുക്തം നവകേരളം പദ്ധതിക്ക് രാജകുമാരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി

സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിലുള്ള മാലിന്യ നിർമ്മാർജ്ജന പദ്ധതിയാണ് മാലിന്യമുക്തം നവകേരളം. വ്യക്തികളിൽ നിന്ന് തുടങ്ങി കുടുംബങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ ഉൾപ്പെടെ സംസ്ഥാനത്താകമാനം മാലിന്യനിർമാർജനം ചെയ്യുന്ന പദ്ധതിയാണ് മാലിന്യമുക്തം നവകേരളം .പദ്ധതിയുടെ ഭാഗമായി രാജകുമാരി ഗ്രാമപഞ്ചായത്തിലെ ഖജനാപ്പാറയിൽ ശുചികരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു പദ്ധതിയുടെ ഉത്‌ഘാടനം നിർവഹിച്ചു.
ഖജനാപ്പാറയിലെ റോഡ് അരികിലെ മാലിന്യങ്ങൾ നീക്കം ചെയ്‌തുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കണ്ടെത്താനും മാതൃകപരമായി പിഴ ചുമത്തനുമാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സി സി റ്റി വി ക്യാമറകൾ സ്ഥാപിക്കുകയും,മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്തി പഞ്ചായത്തിൽ അറിയിക്കുന്നവർക്ക് പാരിതോഷകവും നൽകും.
കൂടാതെ റോഡ് അരുകിൽ പൂന്തോട്ടം ഒരുക്കുവാനും പഞ്ചായത്ത് പദ്ധതി തയ്യാറാക്കുന്നുണ്ട്.ഹരിത കർമ്മ സേനയുടെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ നടന്ന ശുചികരണ പ്രവർത്തങ്ങളിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ,ഉദ്യോഹസ്ഥർ,പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു .