കട്ടപ്പനയിൽ നടന്ന നാലാമത് ഇടുക്കി ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 9 സ്വർണ്ണം നേടി രാജകുമാരിയുടെ താരങ്ങൾ

കട്ടപ്പനയിൽ നടന്ന ഇടുക്കി ജില്ലാ കരാട്ടെ ചാംമ്പ്യൻഷിപ്പിൽ രാജകുമാരിക്ക് അഭിമാന നേട്ടം. വിവിധ സ്കൂളുകളിൽ നിന്നുമായി രാജകുമാരി ഷിറ്റോ സ്കൂൾ ഓഫ് കരൊട്ടയുടെ നേതൃത്വത്തിൽ 15 ഓളം കായിക താരങ്ങളാണ് ജില്ലാ മത്സരങ്ങൾക്കായി ഇറങ്ങിയത്. എതിരാളികളെ ഇടിച്ചു വീഴ്ത്തി 9 സ്വർണ്ണവും,രണ്ട് വെള്ളിയും 7 വെങ്കലവുമാണ് രാജകുമാരിയുടെ മണ്ണിലേക്ക് എത്തിച്ചത്. രാജകുമാരി ഗ്രാമപഞ്ചായത്തിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തിൽ ഇടിക്കൂട്ടിലെ താരങ്ങളെ ആദരിച്ചു.
ഷിറ്റോ സ്കൂൾ ഓഫ് കരൊട്ടയുടെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ,ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് വി വി കുര്യാക്കോസ് എന്നിവർ കായിക താരങ്ങളെ ആദരിച്ചു.കരാട്ടെ അദ്ധ്യാപകൻ വി എം ഷാഹിദിന്റെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ,യുണിറ്റ് ട്രഷറർ ഒ എ ജോൺ ,യൂത്ത് വിംഗ് പ്രസിഡന്റ് റിജോ കുര്യൻ,വിവിധ സ്കൂളിലെ അദ്ധ്യാപകർ,രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.