സി എച്ച് ആർ മേഖലയിലെ പട്ടേ വിതരണം തടയുകയും സങ്കീർണ്ണമാക്കുകയും ചെയ്ത സുപ്രീംകോടതി വിധിക്ക് കാരണമായ സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒൿടോബർ 30ന് ഏകദിന സത്യാഗ്രഹ സമരം നടത്തും

സി എച്ച് ആർ മേഖലയിലെ പട്ടയ വിതരണം തടയുകയും സങ്കീർണമാക്കുകയും ചെയ്ത സുപ്രീം കോടതി വിധിയ്ക്ക് കരണമായ സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 30 ബുധനാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ തോപ്രാംകുടി ടൗണിൽ ഏകദിന സത്യാഗ്രഹ സമരം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. ഇടുക്കി താലൂക്കിലെ കാഞ്ചിയാർ,കട്ടപ്പന , വാത്തികുടി, കൊന്നത്തടി വില്ലേജുകളാണ് സി എച്ച് ആർ പരിധിയിൽ ഉൾപ്പെടുന്നത്.