കാൽവരി ഹൈസ്കൂൾ ഓഫീസ് അസിസ്റ്റന്റ് പുത്തേട്ട് ജോസഫിന്റെ യാത്രയയപ്പ് സമ്മേളനം 30ന്

കാൽവരിമൗണ്ട് കാൽവരി ഹൈസ്‌കൂളിലെ 30 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഓഫീസ് അസിസ്റ്റന്റ് പുത്തേട്ട് ജോസഫിന്റെ യാത്രയയപ്പ് സമ്മേളനം 30ന് ഉച്ചയ്ക്ക് 12ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. സ്കൂൾ വാഹനങ്ങളുടെ നടത്തിപ്പ്, ഉദ്യാന പരിപാലനം, സ്കൂൾ പച്ചക്കറിത്തോട്ടം തുടങ്ങി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും മുമ്പിൽ ജോസുചേട്ടനുണ്ടാകും.
ജില്ലയിലേ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറുകൂടിയാണ് ഇദ്ദേഹം. സിഎംഐ മൂവാറ്റുപുഴ കാർമൽ പ്രൊവിൻഷ്യാൾ ഫാ.മാത്യു മഞ്ഞക്കുന്നേൽ അധ്യക്ഷനാകും. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ വിനേഷ്, ഫാ.ബിജു വെട്ടുകല്ലേൽ, സ്‌കൂൾ മാനേജർ ഫാ. ഫിലിപ്പ് മണ്ണകത്ത്, മുൻ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ, പഞ്ചായത്തംഗം റീന സണ്ണി, ജോർജ്ജുകുട്ടി എം.പി, സെബാസ്റ്റ്യൻ വി ജോസഫ്, ചെറിയാർ ജോസഫ്, റിജു വട്ടക്കാനായിൽ, ഫാ. ജോബിൻ ഒഴാക്കൽ, സിജി ജെയിംസ്, മിനി ഷാജി തുടങ്ങിയവർ സംസാരിക്കും.