നവജാത ശിശുവിനെ കൊലപെടുത്തിയ ശേഷം സിനിമയെ വെല്ലുന്ന തിരകഥ ഒരുക്കി രക്ഷപെടാൻ ശ്രമം

Oct 29, 2024 - 10:42
 0
നവജാത ശിശുവിനെ കൊലപെടുത്തിയ ശേഷം സിനിമയെ വെല്ലുന്ന തിരകഥ ഒരുക്കി രക്ഷപെടാൻ ശ്രമം
This is the title of the web page

കഴിഞ്ഞ ഓഗസ്റ് 16 നാണ് 60 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഏലതോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവത്തിനായി വീട്ടിൽ എത്തിയതായിരുന്നു ചിഞ്ചു. സംഭവ ദിവസം രാവിലെ ഫിലോമിനയെയും കുഞ്ഞിനെയും കാണാനില്ലെന്ന് മുത്തച്ഛനായ സലോമോനാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പുരയിടത്തിൽ നിന്നും കുഞ്ഞിന്റെ  മൃതദേഹവും അബോധാവസ്ഥയിൽ ഫിലോമിനയെയും കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുൻപ് ആത്മഹത്യ ചെയ്ത അയൽവാസി വിളിച്ചതിനെ തുടർന്ന് കുഞ്ഞുമായി ഇറങ്ങപ്പോയതാണെന്നാണ് ഫിലോമിന പറഞ്ഞത്. ഫിലോമിനക്ക് മാനസിക ആസ്വസ്ഥ്യമുണ്ടെന്ന് ഭർത്താവ് പറഞ്ഞതിനെ തുടർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി. പോസ്റ്റുമോർട്ടത്തിൽ കുഞ്ഞ് മരിച്ചത് തലക്കേറ്റ പരുക്കിനെ തുടർന്നാണെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ചിഞ്ചുവിനെ ചോദ്യം ചെയ്തെങ്കിലും കാര്യമായ തൊളിവൊന്നും കിട്ടിയില്ല.

സംശയം തോന്നിയ പോലീസ് ഫിലോമിനയെ കോലഞ്ചേരിയിൽ നിന്നും ഡിസ്ചർജ്ജ് ചെയ്ത് കോട്ടയം മോഡിക്കൽ കോളജിൽ പരിശോധനക്ക് വിധേയമാക്കി. ഇതിൽ മാനസിക ആസ്വാസ്ഥമില്ലെന്ന് കണ്ടെത്തി. തുടർന്ന് മൂവരെയും പല തവണ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്. സംഭവം ദിവസം രാത്രികുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ കുപ്പിപ്പാൽ എടുക്കാനായി ഫിലോമിന അടുക്കളയിലേക്ക് പോയി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കരച്ചിൽ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ എടുത്ത് ചുമരിലേക്ക് എറിയുകയായിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന് മനസ്സിലായതിനെ തുടർന്ന് ഫിലോമിനയും ഭർത്താവും ചേർന്നാണ് ഇത്തരത്തിലൊരു കഥ മെനഞ്ഞത്. ഉടുമ്പൻചോല പോലീസിന്റെ  നിരന്തരമായ ചോദ്യം ചെയ്യലിനെ തുടർന്നാണ് മൂവരും കുറ്റം സമ്മതിച്ചത്.  

സ്പെഷ്യൽ സ്ക്കൂളിൽ പഠിച്ചിരുന്ന ചിഞ്ചുവിനെ വിവാഹം കഴിച്ചയക്കരുതെന്ന് അധ്യാപകരും ഡോക്ടർമാരും നിർദ്ദേശിച്ചിരുന്നതാണ്. ഇത് അവഗണിച്ചായിരുന്നു വിവാഹം. അറസ്റ്റിലായ മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,.

What's Your Reaction?

like

dislike

love

funny

angry

sad

wow