മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി കൊന്നത്തടിയിൽ നടന്നു

സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിലുള്ള മാലിന്യ നിർമ്മാർജ്ജന പദ്ധതിയാണ് മാലിന്യമുക്തം നവകേരളം. വ്യക്തികളിൽ നിന്ന് തുടങ്ങി കുടുംബങ്ങൾ,സ്വകാര്യസ്ഥാപനങ്ങൾ സർക്കാർ സ്ഥാപനങ്ങൾ,പൊതുസ്ഥലങ്ങൾ ഉൾപ്പെടെ സംസ്ഥാനത്താകമാനം മാലിന്യനിർമാർജനം ചെയ്യുന്ന പദ്ധതിയായ മാലിന്യമുക്തം നവകേരളം 2024.ജില്ലാതല ഉദ്ഘാടനമാണ് കൊന്നത്തടി പഞ്ചായത്തിലെ കമ്പിളികണ്ടത്ത് നടന്നത് . ഇന്ന് ഒരു ദിവസം തന്നെ ആയിരത്തിലധികം പേർ ഇറങ്ങി മാലിന്യം ശേഖരിച്ചു കൊണ്ടുള്ള പദ്ധതിക്കാണ് ഇന്ന് ജില്ലാ കളക്ടർ തുടക്കം കുറിച്ചത്.
കമ്പിളികണ്ടം സാംസ്കാരിക നിലയത്തിൻ്റെ അങ്കണത്തിൽ നടന്ന പരിപാടികളിൽ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി കുര്യാച്ചൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി ജോർജ്, പഞ്ചായത്തിലെ മറ്റ് അംഗങ്ങളായ ടി.പി. മൽക്ക, സുമംഗല വിജയൻ, ഷിനി സജീവൻ, സി.കെ. ജയൻ, ടി.കെ. കൃഷ്ണൻകുട്ടി, റാണി പോൾസൺ, മേഴ്സി ജോസ്, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ ശുചിത്വമിഷൻ പ്രവർത്തകർ, ആരോഗ്യ വകുപ്പ് ജീവനക്കാർ ആശാ പ്രവർത്തകർ, വ്യാപാരി പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. നാല് കിലോമീറ്റർ ദൂരം കമ്പളികണ്ടം തോട് ഇന്നു തന്നെ വൃത്തിയാക്കി.