ഗുരുധർമ്മ പ്രചാരണ സഭ മെമ്പർഷിപ്പ് ക്യാമ്പയിൻ കാഞ്ചിയാറില്‍ സംഘടിപ്പിച്ചു

9 2-ാമത് ശിവഗിരി തീർത്ഥാടനത്തിനു മുന്നോടിയായി വിളംബര സമ്മേളനങ്ങളും പദയാത്ര മുന്നൊരുക്കങ്ങളും നടന്നുവരികയാണ്. ഇതിനോട് അനുബന്ധിച്ചാണ് മെംബർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ധർമ്മാധിഷ്ടിമായ ജീവിതം നയിക്കുന്ന 18 വയസ്സ് പൂർത്തിയായ ഏതൊരു വ്യക്തിക്കും അംഗത്വം ലഭിക്കും. ഇത്തരത്തിൽ അംഗത്വം ലഭിച്ചവർക്ക് ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയുമായി ചേർന്നുകൊണ്ട് ശിവഗിരി മഠത്തിലെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കാവുന്നതാണ്.
ഗുരുവിന്റെ ദർശനം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗുരുധർമ്മ പ്രചരണ സഭ ഇപ്പോൾ ലോകമെമ്പാടും പടർന്നു പന്തലിച്ചിരിക്കുന്നു. കാഞ്ചിയാറിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യത്തിൽ നിന്നും അംഗത്വം സ്വീകരിച്ചുകൊണ്ട് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ നിർവഹിച്ചു.
മുക്കുടം ആശ്രമം ഇൻ ചാർജ് ശ്രീമദ് ശ്രീനാരായണ തത്തു ചൈതന്യ, ഗുരുധർമ്മ പ്രചരണ സഭാ രജിസ്റ്റാർ കെ ടി സുകുമാരൻ, ജില്ലാ പ്രസിഡന്റ് കെ എൻ മോഹനൻ ദാസ്, വൈസ് പ്രസിഡന്റ് എസ് ദിലീപ് ലാൽ, സെക്രട്ടറി പിആർ രഘു , കേന്ദ്ര സമിതി അംഗങ്ങളായ സി കെ ശശി, എസ് ഷിബു, ഷൈജു, ജില്ലാ ജോയിന്റ് സെക്രട്ടറി ബിനു ശ്രീധരൻ, മാതൃസഭാ ജില്ലാ പ്രസിഡന്റ് സന്ധ്യ സനു, സെക്രട്ടറി അനിലാ രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ചന്ദ്രശേഖരൻ,സാനു, സുരേഷ്, കെ എസ് രാജൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.