ഇടുക്കി രാജാക്കാട്ടിലെ ഏലക്ക സ്റ്റോറിൽ നിന്നും ഏലയ്ക്ക മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
രാജാക്കാട്ടിലെ ഏലക്ക സ്റ്റോറിൽ നിന്നും ഏലക്ക മോഷ്‌ടിച്ച രണ്ടുപ്രതികളെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ബോഡി മല്ലിംഗാപുരം സ്വദേശി കർണ്ണരാജ, നെടുങ്കണ്ടം മാവടി സ്വദേശി മുത്തുകറുപ്പൻ എന്നിവരാണ് പിടിയിലായത് . കഴിഞ്ഞ 19ന് സംഭവം. രാജാക്കാട് മുന്നൂറേക്കർ ഓമ്പളായിൽ എസ്റ്റേറ്റിലെ സ്റ്റോറിന്റെ പൂട്ട് തകർത്ത് അകത്തുപ്രവേശിച്ച ഇവർ ഇവിടെ സൂക്ഷിച്ചിരുന്ന 52 കിലോ ഉണങ്ങിയ ഏലക്ക മോഷ്‌ടിക്കുകയായിരുന്നു.
തുടർന്ന് മുത്തുക്കറുപ്പൻ്റെ വാഹനത്തിൽ കയറ്റി പുത്തടിയിലെ മലഞ്ചരക്ക് സ്ഥാപനത്തിൽ വിൽപ്പന നടത്തി. എസ്റ്റേറ്റിലെ മുൻ ജീവനക്കാരൻ ആയിരുന്ന മല്ലിംഗാപുരം സ്വദേശി രാജേഷിൻ്റെ നിർദേശപ്രകാരമാണ് പ്രതികൾ മോഷണം നടത്തിയത്. മുത്തുകറുപ്പൻ്റെ ഭാര്യ വീടും മല്ലിംഗാ പുരത്താണ്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.




