വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന സഹപ്രവര്‍ത്തകനെയും കുടുംബത്തെയും ചേര്‍ത്ത് പിടിക്കാന്‍ കരുതലിന്റെ കാരുണ്യ നിധി സ്വരൂപിച്ച് ഒരു കൂട്ടം ബസ് ജീവനക്കാര്‍

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന സഹപ്രവര്‍ത്തകനേയും കുടുംബത്തേയും ചേര്‍ത്ത് പിടിക്കാന്‍ കരുതലിന്റെ കാരുണ്യ നിധി സ്വരൂപിച്ച് ഒരു കൂട്ടം ബസ് ജീവനക്കാര്‍. കട്ടപ്പനയിലെ ബസ് ഡ്രൈവര്‍ K ചപ്പാത്ത് മരുതുംപേട്ട പുത്തന്‍വീട്ടില്‍ മധുവാണ് ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് നവംബര്‍ 16 ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്.
ആഴ്ചയില്‍ മൂന്ന് ഡയാലിസിസാണ് മധുവിനിപ്പോള്‍ നടത്തി വരുന്നത്.വലിയ സാമ്പത്തിക പ്രതിസന്ധിയിലായ മധുവിന്റെ ഓപ്പറേഷനും തുടര്‍ ചികിത്സകള്‍ക്കും വേണ്ടി ഹൈറേഞ്ച് ബസ് സൗഹൃദ സംഘം നേതൃത്വത്തില്‍ കാരുണ്യസ്പര്‍ശം_2024 എന്ന പേരില്‍ ചികിത്സാ സഹായ നിധി സ്വരൂപിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച കട്ടപ്പനയിലെ നാല് സ്വകാര്യ ബസുകള്‍ കാരുണ്യ യാത്ര നടത്തിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്ന് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാരില്‍ നിന്നും യാത്രക്കാരില്‍ നിന്നും കാരുണ്യ നിധി സമാഹരിക്കുന്നത്.ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ തങ്ങളുടെ വ്യക്തിപരമായ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് നിരവധി ബസ് ജീവനക്കാരാണ് പങ്കെടുക്കുന്നത്.
ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ഭാരവാഹികളായ ശ്രീകാന്ത് രവീന്ദ്രന്‍ , മോന്‍സി C ,അനീഷ് K K , ബിജു P V , പ്രമോദ്കുമാര്‍ വട്ടമല, ബന്നി കരുണാപുരം , മനു കൈമള്‍,അജിത്ത്മോന്‍ V S , ടോജോമോന്‍ റ്റോമി ,സുബിന്‍ സോമന്‍ , മനു P വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് കാരുണ്യ നിധി സമാഹരണം നടക്കുന്നത്.