ഇടുക്കി ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് സ്വരാജ് സയൺ പബ്ലിക് സ്കൂളിൽ നടന്നു

ഇടുക്കി ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് സ്വരാജ് സയൺ പബ്ലിക് സ്കൂളിൽ വച്ച് നടന്നു. സബ് ജൂണിയർ , ജൂണിയർ , അണ്ടർ 21, സീനിയർ ആൺ- പെൺ വിഭാഗങ്ങളിലായി ജില്ലയിലെ വിവിധ കരാട്ടെ സ്കൂളുകളെ പ്രതിനിധീകരിച്ച് 450 ഓളം താരങ്ങളാണ് പങ്കെടുത്തത്.അഞ്ച് റ്ററ്റാമികളിലായിട്ടാണ് മത്സരം നടന്നത് . സമാപന സമ്മേളനവും അവാർഡു വിതരണവും കട്ടപ്പന അസിസ്റ്റൻറ് പോലീസ് സൂപ്രണ്ട് രാജേഷ് കുമാർ ഐപിഎസ് നിർവഹിച്ചു.
കരാട്ടേ അസോ. ജില്ല പ്രസിഡൻ്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. സയൺ സ്കൂൾ മാനേജർ ഫാ. ഇമ്മാനുവൽ കിഴക്കേതലയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. കാഞ്ചിയാർ ഗ്രാമപഞ്ചായതംഗം റോയി എവറസ്റ്റ് ആശംസകളർപ്പിച്ചു. വേൾഡ് കരാട്ടേ റഫറി ഡോ. ഷാജി എസ് കൊട്ടാരം മത്സരങ്ങൾ നിയന്ത്രിച്ചു.ജില്ലാ ഭാരവാഹികളായ വന്ദന പ്രബീഷ് , ട്രിനിറ്റ് കെ തോമസ്, കെറ്റി ജോർജ് തുടങ്ങിയവർ നേതൃത്വം നല്കി. ജില്ലാതല മത്സരത്തിൽ വിജയികളായവർക്ക് നവംബറിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.