കട്ടപ്പന ബസ് സ്റ്റാൻഡിൽ സാമൂഹ്യവിരുദ്ധ ശല്യം; കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ ടയറുകളുടെ കാറ്റ് അഴിച്ചുവിട്ടു

കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിലാണ് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നത്. സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ നാല് ടയറുകളുടെ കാറ്റ് സാമൂഹ്യവിരുദ്ധർ അഴിച്ചുവിട്ടു.കട്ടപ്പന അമ്പലക്കവല പുളിയനാപ്പള്ളില്‍ ജിനോ കുര്യന്റെ കാറാണ് സാമൂഹിക വിരുദ്ധര്‍ തകരാറിലാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ സ്റ്റാന്‍ഡിലെ പാര്‍ക്കിങ് മൈതാനത്ത് കാര്‍ പാര്‍ക്ക് ചെയ്ത് ജിനോ കൊല്ലത്തേയ്ക്ക് പോയി. രാത്രി തിരികെ എത്തിയപ്പോഴാണ് നാല് ടയറുകളുടെയും കാറ്റ് അഴിച്ചുവിട്ടതായി കണ്ടത്. സ്ഥലത്തെ വ്യാപാരികളോട് വിവരം തിരക്കിയെങ്കിലും അവര്‍ക്കും അറിവുണ്ടായിരുന്നില്ല. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ പരാതി നല്‍കി.
സ്റ്റാന്‍ഡിലെ കടകളുടെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം തുടങ്ങി. നഗരസഭയുടെ ഭാഗത്തുനിന്ന് മേഖലയിൽ സിസിടിവി വെക്കുന്നതിന് ആവശ്യമായ യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മുമ്പ് നിരവധി സാമൂഹ്യ വിരുദ്ധ ശല്യങ്ങൾ ഉണ്ടായതോടെ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രാത്രിയാകുന്നതോടെ ബസുകൾ ഉൾപ്പെടെ പഴയ സ്റ്റാൻഡിൽ ആണ് ആളുകളെ കയറ്റുന്നതിനായി കിടക്കുന്നത്.
അതുകൊണ്ടുതന്നെ രാത്രി സമയങ്ങളിൽ സ്റ്റാൻഡിൽ നിരവധി യാത്രക്കാരാണ് ബസ് കാത്തുനിൽക്കുന്നത്. എന്നാൽ ഇവർക്ക് ആർക്കും യാതൊരുവിധ സുരക്ഷാ മുൻ കരുതലും ഇവിടെയില്ല. നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഉദാസീനതയ്ക്ക് മറ്റൊരു ഉദാഹരണം കൂടിയാവുകയാണ് പഴയ ബസ് സ്റ്റാൻഡിലെ സാമൂഹ്യവിരുദ്ധ ശല്യം. അടിയന്തരമായി ആവശ്യമായ വഴിവിളക്കുകളും ക്യാമറകളും മേഖലയിൽ സ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.