സർവീസ് വയർ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം കുന്തളം പാറയിലെ വീട്ടിൽ നിന്നും സ്കൂട്ടറിൽ കട്ടപ്പനക്ക് വരുന്നതിനിടെ റോഡിന് കുറുകെ താഴ്ന്ന് കിടന്നിരുന്ന സർവ്വീസ് വയറിൽ സുരേഷിൻ്റെ കഴുത്ത് കുടുങ്ങുകയായിരുന്നു.വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട റോഡിൽ സുരേഷ് വീണു. കഴുത്തിനും കാലിനും ഗുരുതര പരിക്കേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സർവ്വീസ് വയർ റേഡിൻ്റെ വശത്തെ മരത്തിൽ കെട്ടിയിട്ട നിലയിലാണ് കിടന്നിരുന്നത് എന്ന് സുരേഷ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കട്ടപ്പന പോലീസിലും കെ എസ് ഇ ബ കട്ടപ്പന സെക്ഷൻ ഓഫീസിലും പരാതി നൽകി. എന്നാൽ നടപടി ഒന്നും ഉണ്ടായില്ല എന്നും ഇദ്ദേഹം പറഞ്ഞു. ഇതിനിടെയിൽ കെ. എസ്. ഇ. ബി അധികൃതർ രമ്യതയിൽ പ്രശ്നം തീർക്കാൻ ശ്രമിച്ചതായും ഇദ്ദേഹം പറഞ്ഞു. നിലവിൽ നടക്കുവാൻ പോലും തനിക്ക് കഴിയാത്ത സാഹചര്യമാണ് നിലവിൽ എന്നും സുരേഷ് പറഞ്ഞു. തനിക്ക് ഉണ്ടായ കഷ്ട നഷ്ടംത്തിന് കെ. എസ്. ഇ .ബി യുടെ ഭാഗത്ത് നിന്ന് പരിഹാരം കണ്ടത്തി തരണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.