കട്ടപ്പനയെ ഞെരിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാൻ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ യോഗം ചേർന്നു

Oct 26, 2024 - 17:02
 0
കട്ടപ്പനയെ ഞെരിക്കുന്ന ഗതാഗത കുരുക്കിന്  പരിഹാരം കാണാൻ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ യോഗം ചേർന്നു
This is the title of the web page

 കട്ടപ്പന നഗരത്തിന്റെ വികസനത്തിന് വിലങ്ങുതടി ആകുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് ദിനംപ്രതി ഉയർന്നുവരുന്ന ഗതാഗത തടസ്സങ്ങൾ. ഓരോ ദിവസവും ഗതാഗത കുരുക്കുകൾ വർദ്ധിച്ചുവരുന്ന കാഴ്ചയാണ് നഗരവീഥികളിൽ നിന്ന് കാണാൻ സാധിക്കുന്നത്. ദീർഘദൂരങ്ങളിൽ നിന്ന് കടന്നുവരുന്ന വാഹനങ്ങൾ മറ്റ് ബൈപ്പാസ് റോഡുകളെയോ ബദൽ മാർഗങ്ങളെയോ സ്വീകരിക്കാതെ ടൗണിലേക്ക് എത്തുന്നതോടെ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാവാൻ കാരണമാകുന്നു. അതോടൊപ്പം തിരക്ക് ഏരിയ ശനി അടക്കമുള്ള ദിവസങ്ങളിൽ വൈകുന്നേരം വലിയ വാഹനങ്ങൾ ടൗണിൽ എത്തുന്നതും ഗതാഗതകുരുക്കിന് കാരണം ആകുന്നു. ഇത്തരത്തിൽ കട്ടപ്പന നഗരത്തിന്റെ വികസനത്തെ പിന്നോട്ട് അടിക്കുന്ന രീതിയിലാണ് ഗതാഗത പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ റോട്ടറി ക്ലബ്ബുകൾ, ലയൺസ് ക്ലബ്ബുകൾ, ചിരി ക്ലബ്, നിരവധി റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയുടെ സംയുക്ത യോഗം ചേർന്നത്. രണ്ടാംഘട്ട യോഗമാണ് വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ചത്. വൈഎംസിഎ പ്രസിഡന്റ് രജിത്ത് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈഎംസിഎ എക്സിക്യൂട്ടീവ് അംഗം സിഎം ജോസഫ് വിശദീകരണം നടത്തി.

 കട്ടപ്പന ടൗണിലെ ഏറ്റവും അധികം തിരക്കുള്ള ഭാഗത്തുനിന്ന് വിവിധ മേഖലകളിലേക്കുള്ള പാതകൾ ജിപിഎസ് ചിത്രത്തോടെ യോഗത്തിൽ അവതരിപ്പിച്ചു. വിവിധ മേഖലകളിലേക്കുള്ള എളുപ്പമാർഗ്ഗങ്ങളും ഉപയോഗിക്കാൻ സാധിക്കുന്നതുമായ പാതകളും തടസ്സങ്ങളും യോഗത്തിൽ ചർച്ചയായി. വിവിധ ബൈപ്പാസ് റോഡുകൾ ഉപയോഗിക്കുന്നതിനുള്ള നടപടി, പുതിയ ദിശ സൂചന ബോർഡുകൾ,

 ആധുനിക പാർക്കിംഗ് സംവിധാനം, വാഹനങ്ങൾ ഏറ്റവുമധികം പോകുന്ന പാതകളിലെ അനധികൃത പാർക്കിംഗ്, സെൻട്രൽ ജംഗ്ഷനിൽ അടക്കം കാൽനട യാത്രക്കാർക്ക് റോഡ് ക്രോസ് ചെയ്യാനുള്ള പാസ്സേജ്, പുതിയ വഴികൾ ക്രമീകരിക്കുമ്പോൾ രൂപപ്പെടുന്ന ജംഗ്ഷനുകളിൽ ട്രാഫിക് ഉണ്ടാവാതിരിക്കാനുള്ള നടപടി, റോഡ് നവീകരണവും വൺവേ സംവിധാനവും,

 കാൽനടയാത്രക്കാർക്ക് പ്രാധാന്യം നൽകിക്കൊണ്ട് മേൽപ്പാലം, സുഗമമായ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ, ടൗണിലെ വ്യാപാരികളുടെ വാഹന പാർക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ ഉണ്ടായി. പുതിയ ആശയങ്ങളും ചർച്ചകളും കൂട്ടിച്ചേർത്ത് അടുത്തഘട്ടത്തിലേക്ക് കടക്കുവാൻ ആണ് യോഗത്തിൽ തീരുമാനമായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow