സി എച്ച് ആർ കേസിലെ സുപ്രീംകോടതി ഉത്തരവ് ; അപകീർത്തികരമായ പ്രചരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണം എന്ന് വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ

Oct 26, 2024 - 16:16
Oct 26, 2024 - 16:19
 0
സി എച്ച് ആർ കേസിലെ സുപ്രീംകോടതി ഉത്തരവ് ;  അപകീർത്തികരമായ പ്രചരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണം എന്ന് വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ
This is the title of the web page

കാർഡമം ഹിൽ റിസർവുമായി ബന്ധപ്പെട്ട് സുപ്രിം കോട തിയിൽ നടക്കുന്ന കേസിൽ ഏലം മേഖലയിൽ പുതിയതായി പട്ടയം നൽകരുതെന്ന് ഇടക്കാല ഉത്തരവ് ഉണ്ടായത് വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണെന്ന് വ്യാജ പ്രചരണം നടത്തുന്നവർ യഥാർത്ഥ വസ്തുത മനസ്സിലാക്കി പ്രവർത്തിക്കണമെന്ന് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയിച്ചൻ കണ്ണമുണ്ടയിൽ, ജനറൽ സെക്രട്ടറി അഡ :ഷൈൻ വർഗീസ്, ചിത്ര കൃഷ്ണ‌ൻകുട്ടി, പി.സി മാത്യു എന്നിവർ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

2007 ൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച ശേഷം 50,000/- ൽ പരം പട്ടയങ്ങൾ ഏലമല കാടു കളിൽ നൽകിയെന്നും, വനഭൂമി അനധികൃതമായി കൈവശ പ്പെടുത്തിയെടുക്കുവാൻ എം.പി യും, എം.എൽ.എ മാരും, അട ങ്ങുന്ന സംഘം ശ്രമിച്ചു വരുന്നുവെന്നും, അമിക്ക്സ്‌ക്യൂറി കോട തിയിൽ ബോധിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ പുതിയതായി പട്ടയങ്ങൾ നൽകരുതെന്ന് കോടതി നിർദ്ദേശിച്ചു. അത് അതേ പടി സർക്കാർ വക്കീൽ കോടതിയിൽ സമ്മതിച്ചതുകൊണ്ടാണ് ഇപ്രകാരം ഒരു ഇടക്കാല ഉത്തരവ് ഉണ്ടാകുവാൻ ഇടയായത്. കോടതി നടപടികളുടെ വീഡിയോ കോടതിയിൽ ലഭ്യമാണെന്നും, അത് പരിശോധിച്ചാൽ ഈ കാര്യങ്ങൾ വ്യക്തമാകുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

സി.എച്ച്.ആർ റവന്യൂ ഭൂമിയാണ് എന്നും, വനഭൂമിയുടെ ഗസറ്റ് വിജ്ഞാപനം സി.എച്ച്.ആർ മേഖലയ്ക്ക് ബാധകമാകുക യില്ല എന്നും, തിരുവിതാംകൂർ ഗവൺമെന്റിന്റെ 1897 ഗസറ്റ് വിജ്ഞാപനം പ്രകാരമുള്ള 15720 ഏക്കർ സ്ഥലം അതേ പടി സർക്കാർ സംരക്ഷിച്ചു വരുന്നുവെന്നും, അത് സി.എച്ച്.ആർ ന് വെളിയിലാണെന്നും, 2007 ലും 2024 ലും സംസ്ഥാന സർക്കാരി ൻ ചീഫ് സെക്രട്ടറിമാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇതേ നിലപാട് തന്നെയാണ് വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷനും സുപ്രീം കോടതി യിൽ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ 2024 ഒക്ടോബർ 15-ാംതീയതി സുപ്രീം കോടതിയിൽ കക്ഷി ചേരുന്നതിന് വേണ്ടി ഫെഡറേഷൻ സംഘടന ഫയൽ ചെയ്‌ത ഹർജിയിൽ സി.എച്ച്. ആർ നുള്ളിൽ 15720 ഏക്കർ സ്ഥലം റിസർവ്വ് ചെയ്ത‌ിട്ടുണ്ട് എന്ന് പ്രതിപാദിച്ചിട്ടുണ്ട്. അത് എവിടെയാണെന്ന് കാണിച്ചു തരാൻ അവർ ബാദ്ധ്യസ്ഥരാണ്. കേരള സർക്കാരിന്റെയും വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ്റെയും നില പാടിന് വിരുദ്ധമായി സി.എച്ച്.ആർ മേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്നതിന് വേണ്ടി ഇവർ മനഃപൂർവ്വം ശ്രമിച്ചു വരുന്നത് മറച്ചു വയ്ക്കാൻ വേണ്ടിയാണ് വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ്റെ പേരിൽ കുറ്റം ആരോപിച്ച് വ്യാജ പ്രചരണം നടത്തുന്നത്.

ഫെഡറേഷൻ ബോധിപ്പിച്ച ഹർജിയിൽ "The Reserve Forests as per the original notification dated 24.08.1897 forms only a tiny part of Cardomom hills" ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്. സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിമാർ ബോധിപ്പിച്ച സത്യവാങ്മൂലത്തിൽ The 1897 Notification does not apply to the CHR because the order has specified that the area is comprised in the boundary specified therein is declared as 'reserve forests'. It is true that extent of the above area is 15720 acre as righly specified in the proclomation and its status is accepted and maintained as such. The Cardomom Hill reserve area is enterely different from the above area although it lies contiguous to the above reserve forest എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇത് തന്നെയാണ് വണ്ട ൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ സുപ്രീം കോട തിയിൽ എടുത്തിട്ടുള്ള നിലപാട്. സി.എച്ച്.ആർ മേഖലയിൽ ഒരു സെൻ്റ് ഭൂമി പോലും വനമില്ല എന്ന് അസന്നിക്തമായി രേഖ കൾ സഹിതം ബോധിപ്പിച്ചാണ് അസോസിയേഷൻ കേസ് നട ത്തുന്നത്.

സി.എച്ച്.ആർ കേസുമായി ബന്ധപ്പെട്ടുള്ള ഏത് നടപടി കളും സുപ്രീം കോടതിയിൽ നടത്തുന്നതിന് സെൻട്രൽ എംപവേർഡ് കമ്മറ്റിക്ക് ഹർജിയുടെ കോപ്പി നൽകണമെന്ന് സുപ്രീം കോടതിയിൽ നിന്നും നിർദ്ദേശം ഉണ്ട്. വ്യാജ രേഖ തയ്യാറാക്കി സെൻട്രൽ എംപവേർഡ് കമ്മറ്റിയിൽ ഹാജരാക്കിയ പരിസ്ഥിതി സംഘടനയ്ക്കെതിരെ ക്രിമിനൽ നടപടികൾ സ്വീ കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അസോസിയേഷൻ സെൻട്രൽ എംപവേർഡ് കമ്മറ്റിയെ സമീപിച്ചത്. അതിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് യഥാർത്ഥ നോട്ടിഫിക്കേഷൻ ഏതാണെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ചോദിക്കുവാൻ ഇട യായത്. അതിന്റെ ഫലമായിട്ടാണ് 1897 15720 സ്ഥലത്തിൻ്റെ നോട്ടിഫിക്കേഷനാണ് ശരിയായ ഗസറ്റ് നോട്ടിഫി ക്കേഷൻ എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ചത്. കൂടാതെ ഗസറ്റ് വിജ്ഞാപനത്തിന്റെ പകർപ്പ് സർക്കാർ കോടതിയിൽ സമർപ്പിക്കുകയും ചെയ. ഇല്ലെ ങ്കിൽ 2,15720 ഏക്കർ സ്ഥലം വനഭൂമിയായി വിജ്ഞാപനം ചെയ്യ പ്പെട്ടിട്ടുണ്ട് എന്ന് കാണിച്ച് പരിസ്ഥിതി സംഘടന സെൻട്രൽ എംപവേർഡ് കമ്മറ്റിയിൽ നൽകിയ വ്യാജ രേഖയുടെ അടിസ്ഥാ നത്തിൽ സുപ്രീം കോടതിയിൽ കേസ് നടക്കുമായിരുന്നു.

സംസ്ഥാന സർക്കാർ ഏലമല കാടുകൾ റവന്യൂ ഭൂമിയാണ് എന്ന് കാണിച്ച് വ്യക്തമായ സത്യവാങ്‌മൂലങ്ങൾ സുപ്രിം കോട തിയിൽ ഫയൽ ചെയ്‌തിട്ടുണ്ട്‌ എങ്കിലും കേസ് നടത്തുന്ന അഭി ഭാഷകർ ആയത് കോടതിയെ ബോധിപ്പിക്കുവാൻ തക്കതായ ശ്രമം നടത്താത്തതാണ് സർക്കാരിനെതിരായ ഉത്തരവുകൾ ഉണ്ടാകുവാൻ ഇടയായത്. സർക്കാരിനൊപ്പം എന്ന് പറഞ്ഞു നിന്ന് കേസ് നടത്തുന്നവർ സർക്കാരിനെയും, ജനങ്ങളേയും വഞ്ചിക്കുന്നുണ്ടോ എന്ന് ജില്ലയിലെ എൽ.ഡി.എഫ് നേതാക്ക ന്മാർ പരിശോധന നടത്തിയതിന് ശേഷം മാത്രം വേണം അസോ സിയേഷൻ്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണ ങ്ങൾ ഉന്നയിക്കേണ്ടത് എന്നും ഭാരവാഹികൾ പറഞ്ഞു.പത്ര സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ്. ജോയിച്ചൻ കണ്ണമുണ്ടയിൽ, ജനറൽ സെക്രട്ടറി അഡ്വ:ഷൈൻ വർഗീസ്, പി.സി. മാത്യു എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow