സി എച്ച് ആർ കേസിലെ സുപ്രീംകോടതി ഉത്തരവ് നിരാശാജനകം; പ്രതിഷേധത്തിന് ഒരുങ്ങി കാർഡമം പ്ലാന്റേഴ്‌സ് ഫെഡറേഷൻ

Oct 26, 2024 - 15:39
Oct 26, 2024 - 15:45
 0
സി എച്ച് ആർ കേസിലെ സുപ്രീംകോടതി ഉത്തരവ്  നിരാശാജനകം; പ്രതിഷേധത്തിന് ഒരുങ്ങി കാർഡമം പ്ലാന്റേഴ്‌സ് ഫെഡറേഷൻ
This is the title of the web page

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, ദേവികുളം, പീരുമേട്, ഇടുക്കി താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഏലമലപ്രദേശം വനം ആക്കി മാറ്റുന്നതിനായി വനം വകുപ്പിന്റെയും സെക്രട്ടറിയേറ്റിലെയും ചില ഉദ്യോഗസ്ഥ ലോബിക ളുടെ സഹായത്തോടെ പരിസ്ഥിതി സംഘടന 20 വർഷമായി സുപ്രീം കോടതി യിൽ നടത്തി വരുന്ന സി.എച്ച്.ആർ കേസിൽ ഉണ്ടായിട്ടുള്ള ഇടക്കാല ഉത്തരവ് ആശങ്കാകുലവും നിരാശാജനകവുമാണ്. ഈ പ്രദേശത്ത് പല തലമുറകളായി ജീവിച്ച് കൃഷി ചെയ്‌ത് ഉപജീവനം നടത്തി വരുന്ന അഞ്ച് ലക്ഷത്തോളം കർഷകരേയും രണ്ടുലക്ഷത്തോളം കർഷക-തോട്ടം തൊഴിലാളിക ളെയും പതിനായിരക്കണക്കിന് വ്യാപാരികളെയും പ്രതികൂലമായി ബാധി ക്കുന്ന സുപ്രീം കോടതി ഉത്തരവ് ഭേദഗതി ചെയ്യേണ്ടത് ഈ നാടിൻ്റെ ആവശ്യമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കർഷകതാൽപര്യം സംരക്ഷിക്കുന്നതിനായി ശക്തമായ ഇടപെടലുകളും പ്രഗദ്ഭരായ അഭിഭാഷകരുടെ വാദങ്ങളും അത്യന്താപേക്ഷിതമാണ് എന്ന് ബോദ്ധ്യപ്പെട്ടതിനാൽ വണ്ടൻമേട് ആസ്ഥാനമായി രൂപീകരിച്ച കാർഡമം പ്ലാന്റേഴ്‌സ് ഫെഡറേഷൻ ഈ കേസിൽ കക്ഷി ചേരാനായി നൽകിയ അപേക്ഷ ഐ.എ. 238781/2024 നമ്പറായി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.

രണ്ട് നൂറ്റാണ്ടുകളായി ഇവിടെ അധിവസിച്ച് വരുന്ന കർഷകജനതയുടെ താൽപര്യം സംരക്ഷിച്ച് കൊണ്ട് 2,64,000 ഏക്കർ വിസ്‌തൃതി വരുന്ന ഏലമലപ ദേശം പൂർണ്ണമായും റവന്യൂഭൂമി ആണെന്നും, ഇതോട് ചേർന്ന് 15720 ഏക്കർ ഭൂമി മാത്രമേ 1987ലെ രാജവിളംബരപ്രകാരം വനമായി പ്രഖ്യാപിച്ചിട്ടുള്ളു എന്നും ഏലമലപ്രദേശം മറ്റേതൊരു റവന്യു ഭൂമിയും പോലെ റവന്യൂ വകുപ്പിൻ്റെ പരിപൂർണ്ണ നിയന്ത്രണത്തിൽ നൂറ്റാണ്ടുകളായി തുടർന്നുവരികയാ ണെന്നും ഈ പ്രദേശത്തുള്ള മരങ്ങളുടെ സംരക്ഷണം മാത്രമാണ് വനം വകുപ്പിനെ ഏൽപിച്ചിട്ടുള്ളത് എന്നും നിരവധി രേഖകളുടെ പിൻബലത്തോടെ ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം സ്വാഗ താർഹമാണ്.

എന്നാൽ 23/10/2024ന് സമർപ്പിക്കപ്പെട്ട ഈ സത്യവാങ്‌മൂല ത്തിലെ രേഖകൾ ഒന്നും തന്നെ പരിശോധിക്കുവാൻ 24/10/2024ന് സുപ്രിംകോ ടതിയിൽ നടന്ന വിചാരണക്കിടെ സമയം ലഭിച്ചില്ല എന്നത് വസ്‌തുതയാണ്. വണ്ടൻമേട് തന്നെ പ്രവർത്തിച്ചു വരുന്ന മറ്റൊരു കർഷക സംഘടനയായ കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ നൽകിയ പരാതിയിൻമേൽ 22/07/2024ന് സെൻട്രൽ എംപവേർഡ് കമ്മറ്റി (സി.ഇ.സി.) നടത്തിയ വിചാരണ യിലെ കണ്ടെത്തലുകൾ അമിക്കസ്‌ക്യൂറി മുഖേന സുപ്രീംകോടതിയിൽ മുമ്പേ തന്നെ സമർപ്പിക്കപ്പെട്ടിരുന്നു.

 സി.എച്ച്.ആർ കേസിൽ 2005ൽ തന്നെ കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷനും കമ്പം കേരള കാർഡമം ഗ്രോവേഴ്‌സ് യൂണിയനും സംയുക്തമായി കക്ഷി ചേർന്നിരുന്നു എങ്കിലും പരാതി കക്ഷി എന്ന നിലക്ക് സി.ഇ.സി.യിൽ 22/07/2024ന് നടത്തിയ വിചാരണയിൽ കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷനു മാത്രമേ നോട്ടീസ് നൽകിയിരുന്നുള്ളു. സി.ഇ.സിക്ക് നൽകി പരാതിയിൻമേൽ യഥാർത്ത വസ്‌തുതകൾ കൾ ബോധിപ്പിക്കുവാൻ പരാജയപ്പെട്ടതാണ് ഏലമലകൾ പൂർണ്ണ മായും കാടാണ് എന്ന് തെളിയിക്കുന്ന രേഖകൾ സഹിതം പുതുക്കിയ റിപ്പോർട്ട് സൂപ്രീം കോടതിയിൽ 20/08/2024ന് അമിക്കസ് ക്യൂറി മുഖേന സമർപ്പിക്കുവാൻ സെൻട്രൽ എംപവേർഡ് കമ്മറ്റിക്ക് സഹായകമായത്.

215720 ഏക്കർ വിസ്തൃതി വരുന്ന ഏലമല റിസർവ്വ് 1897ലെ രാജവിളം ബരപ്രകാരം വനമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലം ആണെന്നും ഇവിടം 1980ലെ വനസംരക്ഷണനിയമം ബാധകമായ വനപ്രദേകശമായി നിലനിർത്തണം എന്നും ആവശ്യപ്പെട്ട് 2002ൽ വൺഎർത്ത് വൺ ലൈഫ് എന്ന സംഘടന സുപ്രീംകോടതിയുടെ സെൻട്രൽ എംപവേർഡ് കമ്മറ്റിക്ക് നൽകിയ പരാതി അതേപടി പകർത്തി എഴുതികൊണ്ടാണ് 2005ൽ സി.ഇ.സി. സൂപ്രീംകോടതിക്ക് റിപ്പോർട്ട് നൽകിയത്.

ഐ.എ 1408/2005 ആയി ഫയലിൽ സ്വീകരിച്ച ഈ റിപ്പോർട്ടിൻമേൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി എങ്കിലും എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നില്ല. തുടർന്ന് കാർഡമം ഗ്രോവേഴ്സ് അസോ സിയേഷനും കേരള കാർഡമം ഗ്രോവേഴ്‌സ് യൂണിയനും സംയുക്തമായി ഈ കേസിൽ സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു. അസോസിയേഷന്റെ എക്സിക്യൂട്ടീവ് സിക്രട്ടറി ശ്രീ കെ.കെ.ദേവസ്യ 1897ലെ രാജവിളംബരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സെൻട്രൽ ആർക്കൈവിൽ നിന്ന് ശേഖരിച്ച് സൂപ്രീംകോടതിയിൽ 2008ൽ തന്നെ അഫിഡവിറ്റ് നൽകിയിരുന്നു.

രേഖയിൽ നിന്നുമാണ് വൺ എർത്ത് വൺ ലൈഫ് ഹാജരാക്കിയ രേഖ വ്യാജ മാണെന്ന് ബോദ്ധ്യപ്പെടുന്നത്. ഇതേതുടർന്ന് 2007ൽ കേരളസർക്കാരും 15720 ഏക്കർ ഭൂമി മാത്രമാണ് 1897ൽ വനമായി പ്രഖ്യാപിച്ചത് എന്നും, ഏല മല പൂർണ്ണമായും റവന്യൂഭൂമി ആണ് എന്നും വ്യക്തമാക്കി സുപ്രീം കോടതി യിൽ സത്യവാങ്‌മൂലം സമർപ്പിച്ചത്. ഇതേ തുടർന്ന് സി.എച്ച്.ആർ കേസിൻമേൽ തുടർവിചാരണ മരവിച്ച് കിടക്കുകയായിരുന്നു. ഏലം കർഷക രുടെ സംഭാവന കൊണ്ട് സ്പൈസസ് ബോർഡിൽ സ്വരൂപിച്ച കാർഡമം ഡവലപ്മെന്റ് ഫണ്ട് ഉപയോഗിച്ചാണ് അന്ന് കർഷക സംഘടനകൾ സുപ്രീം കോട തിയിൽ കേസ് നടത്തിയിരുന്നത്.

 അന്നത്തെ പ്രമുഖ അഭിഭാഷകനും പിന്നീട് സുപ്രീംകോടതി ജഡ്‌ജിയുമായ അഡ്വ.നാഗേശ്വര റാവുവിന് ആണ് കർഷക സംഘടന കേസ് തുടർന്ന് നടത്തുവാനായി വക്കാലത്ത് നൽകിയത്.മരവിച്ച് കിടന്ന സി.എച്ച്.ആർ കേസിൻമേൽ 2023ൽ ആണ് വീണ്ടും തുടർ നട പടികൾ ആരംഭിച്ചത്. ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങ ളിൽ പ്രവർത്തിച്ചു വരുന്ന 8 ഏലം കർഷക സംഘടനകൾ യോഗം ചേരു കയും കേസിൽ കർഷകതാൽപര്യം സംരക്ഷിക്കുവാൻ പ്രഗദ്ഭ അഭിഭാഷകനെ നിയമിക്കണം എന്ന് തീരുമാനം എടുക്കുകയും ആദ്യപടിയായി ഓരോ സംഘ ടനയും ഒരു ലക്ഷം രൂപ വീതം സംഭാവന നൽകി ഫണ്ട് രൂപീകരിക്കുകയും ചെയ്തിരുന്നു.

നിലവിൽ കക്ഷി ചേർന്നിട്ടുള്ള കേരള കാർഡമം ഗ്രോവേഴ്സ് യൂണിയനും കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷനും തന്നെ കേസ് നയി ക്കാനും സുപ്രീം കോടതിയിൽ പ്രഗദ്ഭനായ അഭിഭാഷകൻ ആയ അഡ്വ.ഗിരിയെ കേസ് നടത്തിപ്പിൻ്റെ ചുമതല നൽകുവാനും തീരുമാനിക്കുകയും ചെയ്ത്‌ മുന്നോട്ട് പോയിരുന്നു. എന്നാൽ പിന്നീട് വണ്ടൻമേട്ടിലെ അസോസി യേഷൻ ഏകപക്ഷീയമായി സി.എച്ച്.ആർ കേസിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിക്കുകയും വിചിത്രമായ വാദങ്ങൾ ഉന്നയിച്ച് സുപ്രീം കോടതി യിൽ പുതിയ റിട്ട് സമർപ്പിക്കുകയുമാണ് ചെയ്‌തത്‌.

 ഇതോടൊപ്പമാണ് അവർ സെൻട്രൽ ഏംപവേർഡ് കമ്മറ്റിക്ക് പുതിയ ഒരു പരാതി നൽകിയത്. 2006ൽ ഇതേ സംഘടന കേരളം കാർഡമം ഗ്രോവേഴ്‌സ് യൂണിയനുമായി ചേർന്ന് സമർപ്പിച്ച സത്യവാങ്മൂലം തെറ്റായിരുന്നു എന്നും 1897ലെ രാജവിളംബര ത്തിൽ 15720 ഏക്കർ മാത്രമാണ് ഉള്ളത് എന്ന രേഖ ഇപ്പോഴാണ് ലഭിച്ചത് എന്നും ഈ പ്രദേശം തൊടുപുഴക്ക് അടുത്താണ് സ്ഥിതി ചെയ്യുന്നത് എന്നു മാണ് അവർ നൽകിയ റിട്ടു ഹർജിയിൽ പ്രസ്‌താവിക്കുന്നത്. സെൻട്രൽ എംപവേർഡ് കമ്മറ്റി 22/07/2024ന് നടത്തിയ തെളിവെടുപ്പോടു കൂടി സി.എച്ച്. ആർ കേസ് പൂർണ്ണമായും തീർപ്പാക്കി എന്നും മറ്റു ചില സംഘടനകൾ ഇനി ഈ കേസിന്റെ നടത്തിപ്പിനായി സംഭാവനക്കു വന്നാൽ ഒരു പൈസ പോലും നൽകരുത് എന്നും ഈ അസോസിയേഷൻ്റെ ഉത്തരവാദിത്തപ്പെട്ടവർ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം അഴിച്ചു വിട്ടത് ദുരൂഹമാണ്.

സി.ഇ.സി. നടത്തിയ തെളിവെടുപ്പിന് ഹാജരാകുവാൻ വനം വകുപ്പിൻ്റെ സി.സി.എഫി നാണ് നോട്ടീസ് നൽകിയിരുന്നത് എങ്കിലും വന്യജീവി സംരക്ഷണ ചുമതല മാത്രമുള്ള വൈൽഡ് ലൈഫ് വാർഡനെ തെളിവ് നൽകുവാനായി നിയോഗി ച്ചത് എന്തിനാണ് എന്നതും ദുരൂഹമാണ്.ഏലമലപ്രദേശം പൂർണ്ണമായും റവന്യൂഭൂമി ആണ് എന്ന നിലപാടാണ് 2007ലും 2023ലും 2024ലും ആയി കേരളസർക്കാർ സുപ്രീം കോടതിയിൽ നൽകിയ 4 സ‌ത്യവാങ്‌മൂലങ്ങളിലും അസന്നിഗ്ദ്ധമായി വ്യക്തമാക്കിയത്. ഏലമലകളുടെ ഭരണം ഒരിക്കൽ പോലും വനം വകുപ്പിന് വിട്ടു നൽകിയിട്ടില്ല എന്നും മരങ്ങ ളുടെ സംരക്ഷണം മാത്രമേ വനം വകുപ്പിൻ്റെ ചുമതലയിൽ ഉള്ളു എന്നുമാണ് സംസ്ഥാന സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയത്.

 1897ലെ ഗസറ്റ് വിജ്ഞാ പനപ്രകാരം വിളംബരം ചെയ്‌ത വനപ്രദേശം പ്രത്യേകമായി മാറ്റി സംരക്ഷിക്ക പ്പെടുന്നുണ്ട് എന്നും സത്യവാങ്‌മൂലത്തിൽ പറയുന്നുണ്ട്. ഇതേ നിലപാട് തന്നെയാണ് ഈ കേസിൽകക്ഷിയായി തുടരുന്ന ഗ്രോവേഴ്‌സ് യൂണിയനും അവർക്ക് നാളിതുവരെ ഏല്ലാവിധ സഹായസഹകരണങ്ങളും നൽകി വരുന്ന കാർഡമം പ്ലാന്റേഴ്‌സ് ഫെഡറേഷൻ ഉൾപ്പെടെയുള്ള കർഷക സംഘടനകളും സ്വീകരിച്ചു വരുന്നത്.

എന്നാൽ ഈ വാദങ്ങളെ ദുർബലപ്പെടുത്തുന്ന വിധം 1897ലെ രാജവിളംബരത്തിൽ പെരിയാർ നദിക്ക് കിഴക്കായി പ്രഖ്യാപിച്ച വനപ്ര ദേശം പെരിയാർ നദിയുടെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന തൊടുപുഴയിലാണ് എന്ന് വാദിക്കുന്ന അസോസിയേഷൻ കേസ് തോറ്റുകൊടുക്കുന്ന സമീപന മാണ് കൈക്കൊള്ളുന്നത്. രണ്ട് കർഷക സംഘടനകൾ സംയുക്തമായി നൽകിയ സത്യവാങ്മൂലം തെറ്റായിരുന്നു എന്ന് അതിലെ ഒരു സംഘടന സുപ്രീംകോടതിയിൽ നിലപാട് എടുത്ത് മുന്നോട്ട് പോകുമ്പോൾ കേസിലെ കക്ഷി ആയ കേരള കാർഡമം ഗ്രോവേഴ്‌സ് യൂണിയൻ്റെ നിലപാടിന് അംഗീ കാരം നഷ്ടപ്പെടുവാൻ സാദ്ധ്യതയുണ്ട് എന്ന നിയമവിദഗ്ദ്‌ധരുടെ അഭിപ്രായം കണക്കിലെടുത്താണ് കാർഡമം പ്ലാൻ്റേഴ്‌സ് ഫെഡറേഷൻ സി.എച്ച്.ആർ കേസിൽ പ്രത്യേകമായി കക്ഷി ചേരാൻ സുപ്രീംകോടതിയിൽ നിന്നും അനു മതി നേടിയെടുത്തത്.

ഏലമല എന്നത് വനമല്ല എന്നും 1822ലെ രാജവിളംബര പ്രകാരം ഏലം കൃഷി ക്കായി മാറ്റിവയ്ക്കപ്പെട്ടതും പിന്നീട് ഏലം കൃഷിക്കൊപ്പം മറ്റ് വിളകളും കൃഷി ചെയ്തു വരുന്നതും നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വന്നിട്ടുള്ളതും ലക്ഷക്കണക്കിന് ജനങ്ങൾ അധിവസിച്ചു വരുന്നതും ആയ ഭൂപ്രദേശം ആണ് എന്നും സുപ്രീം കോടതിക്ക് ബോദ്ധ്യപ്പെടാൻ സംസ്ഥാന സർക്കാരും കർഷക സംഘടനകളും വിവിധ രാഷ്ട്രീയ സാമുദായിക നേത്യ ത്വങ്ങളും ഒറ്റക്കെട്ടായി നീങ്ങേണ്ടത് അത്യന്താപേക്ഷിതമാണ്.

വനം വകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി സംഘടനകളും നിക്ഷിപ്‌ത താൽപര്യക്കാരും ഏല മല പ്രദേശം വനമാണ് എന്ന് ഒറ്റക്കെട്ടായി വാദിക്കുമ്പോൾ മറു പക്ഷത്തു നിന്ന് ഭിന്ന അഭിപ്രായങ്ങൾ ഉണ്ടാകുന്നത് ഈ കേസിലെ കർഷക താൽപ ര്യത്തെ ദുർബ്ബലപ്പെടുത്തുന്നതാണ്. ഈ വസ്തു മനസിലാക്കി കരുതലോടെ ഒറ്റക്കെട്ടായി നീങ്ങുന്നതിനാണ് ഇപ്പോൾ മുൻതൂക്കം നൽകേണ്ടത്.

ലക്ഷക്കണക്കിന് ജനങ്ങൾ അധിവസിച്ചു വരുന്ന ഏലമലപ്രദേശം അപ്പാടെ ഇ. എസ്.എ ആയി മാറ്റുവാൻ നടത്തി വരുന്ന ശ്രമങ്ങളുടെ ഒരു ഭാഗമാണ് സി.എ ച്.ആർ കേസ്. ഈ കേസിലെ വാദികളായ പരിസ്ഥിതി സംഘടനയാണ് മൂന്നാർ വിഷയത്തിൽ 2010 മുതൽ ഹൈക്കോടതിയിൽ കേസ് നടത്തി ജില്ല അപ്പാടെ നിർമ്മാണ നിരോധനത്തിന് ഉള്ള ഉത്തരവ് സമ്പാദിച്ചത്. പെരിയാർ ടൈഗർ റിസർവ്വ് മുതൽ ചിന്നാർ-രാജമല വരെ വന്യജീവി ഇടനാഴി നിർമ്മിച്ചെ ടുക്കുക എന്ന ദീർഘകാല വീക്ഷണത്തോടെ മൂന്ന് പതിറ്റാണ്ടായി വനം-പരി സ്ഥിതി-ഉദ്യോഗസ്ഥ ലോബി കൈകോർത്ത് നടത്തി വരുന്ന നിരന്തര പരിശ്രമ ത്തിന്റെ ഭാഗമായാണ് ഇപ്പോൾ സുപ്രീം കോടതിയിൽ നിന്നും നേടിയെടുത്ത ഇടക്കാല ഉത്തരവ്.

 സി.എച്ച്.ആർ സംബന്ധിച്ച് മലയോര കർഷകർക്ക് പൂർണ്ണ സംരക്ഷണവും ആശങ്കക്ക് ഇടയില്ലാത്തതുമായ നിലപാടാണ് കേരളസർക്കാർ നാളിതുവരെ കൈക്കൊണ്ടിട്ടുള്ളത് എന്ന് സുപ്രീം കോടതിയിൽ ഇതിനോടകം സർക്കാർ സമർപ്പിച്ച 4 സത്യവാങ്മൂലങ്ങളിലൂടെ വ്യക്തമാണ്. സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടിൽ വ്യതിചലനം ഉണ്ടാക്കാനും സുപ്രീം കോടതിയിലെ അഭിഭാഷകരെ നിർജ്ജീവമാക്കുവാനും ഈ ലോബി ശ്രമം നടത്തി വരികയാണ് .

ഈ നീക്കത്തിനെതിരെയും കർഷകർ കരുതലോടെ നീങ്ങേണ്ടതാണ്. ആവശ്യമായി വരികയാണെങ്കിൽ കേരള ജനത നാളിതു വരെ കണ്ടിട്ടില്ലാത്ത കർഷക പ്രക്ഷോഭ പരിപാടിക്ക് കേരളം സാക്ഷിയാകേണ്ടി വരും എന്നും കട്ട പ്പന പ്രസ്ക്ലബിൽ വച്ച് നടത്തിയ പത്ര സമ്മേളനത്തിൽ കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ ഭാരവാഹകൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow