സി എച്ച് ആർ റവന്യൂ ഭൂമിയെന്ന് സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലം; വനഭൂമിയെന്ന് അമിക്കസ്ക്യൂറി, പട്ടയം കൊടുക്കരുതെന്ന് സുപ്രീം കോടതി
ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ഏലമല കാടുകളിലെ ഭൂമിയില്‍ പട്ടയം കൊടുക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി. ഒരറിയിപ്പ് നല്‍കുന്നതുവരെ സിഎച്ച്ആറിന്റെ ഭാഗമായി വരുന്ന പ്രദേശങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
മൂന്ന് താലൂക്കുകളിലെ 2,64, 855 ഏക്കര്‍ റവന്യൂ ഭൂമിയാണെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഇവ വനഭൂമിയാണെന്ന് സര്‍ക്കാര്‍ നേരത്തേ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നായിരുന്നു അമിക്കസ് ക്യൂറി കെ പരമേശ്വരന്‍ അറിയിച്ചത്. ഇതോടെ ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു.




