ഉപ്പുതറയെന്ന കുടിയേറ്റ ഗ്രാമത്തെ ഇളക്കി മറിച്ച പീരുമേട് കലോത്സവ ഘോഷയാത്ര നാടിനെ തന്നെ ഉത്സവലഹരിയിലാക്കി

വിളമ്പര ഘോഷയാത്രയിലെ ജനകീയ പങ്കാളിത്വം ഏറെ ശ്രദ്ധയാകർഷിച്ചു. നിശ്ചല ദൃശ്യവും നാടൻ കലാരൂപവും വാദ്യമേളങ്ങളും ഘോഷത്രക്ക് നിറപ്പകിട്ടേകി. വിളംബര ഘോഷയാത്ര അവസാനിച്ചതോടെ ഉപ്പുതറ സെൻ്റ് ഫിലോമിനാസ് സ്കൂളും കുടിയേറ്റ ഗ്രാമവും ഉത്സവലഹരിയിലായിരിക്കുകയാണ്.ഒരു നാട് ഒരുമിച്ചപ്പോൾ കലയുടെ മാമാങ്കമായ പീരുമേട് സബ്ജില്ലാ കലോത്സവത്തിൻ്റെ ആരവം വാനോളം ഉയർന്നു.
ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂൾ അങ്കണത്തിൽ നിന്നുമാരംഭിച്ച വിളംബര ഘോഷയാത്ര ഉപ്പുതറ ടൗണിൽ എത്തിയപ്പോൾ ജനങ്ങളുടെ മഹാസാഗരമായി മാറി. കുട്ടികളുടെ കലാമാമങ്കം ഉപ്പുതറക്കാർ ഏറ്റെടുത്തതിന്റെ തെളിവാണ് വിളംബര ഘോഷയാത്രയിൽ ഇത്രയധികം പൊതുജന സാന്നിദ്ധ്യമുണ്ടായത്. ഘോഷയാത്രക്ക് മുന്നിൽ യുപി സ്കൂൾ കുട്ടികൾ അതരിപ്പിച്ച ചെണ്ടമേളം ഏറെ ശ്രദ്ധയാകർഷിച്ചു.
സ്ത്രീകളും കുട്ടികളും അണി നിരന്നപ്പോൾ വിളമ്പര ഘോഷയാത്ര മഹാഘോഷയാത്രയായി മാറി. ഹരിത കർമ്മസേന, കുടുമ്പശ്രീ, വ്യാപാരികൾ , ചുമട്ട് തൊഴിലാളികൾ,പൊതുജനങ്ങൾ എല്ലാം ആവേശത്തോടെയാണ് ഘോഷയാത്രയിൽ അണിനിരന്നത്.25, 28, 29, 30 തീയതികളിലായി ഉപ്പുതറ സെൻ്റ് ഫിലോമിനാസ് സ്കൂളിൽ നടക്കുന്ന സബ് ജില്ലാ കലോത്സവം വിജയിപ്പിക്കാൻ നാടാകെ ഉണർന്നു കഴിഞ്ഞു.
വരും ദിവസങ്ങൾ കലയുടെ കേളീരംഗമായി ഉപ്പുതറ മാറും.ആശ ആന്റണി,വി. പി. ജോൺ,ജെയിംസ് കെ.ജേക്കബ് ,എം.ടി മനോജ് ,ജിമോൻ ജേക്കബ്,ഹെമിക് ടോം, പ്രീതി സെബാസ്റ്റ്യൻ,മനോജ് എം. ടി, ഷീബ സത്യനാഥ്, സാബു വെങ്ങവേലിൽ,ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, അരുൺ പൊടിപാറ,സന്തോഷ് കൃഷ്ണൻ, കെ. കലേഷ് കുമാർ,ഷാൽ വെട്ടിക്കാട്ടിൽ, ലാൽ എബ്രഹാം,ബെന്നി കുളത്തറ, മനു ആന്റണി, ജോർജ് ജോസഫ് എന്നിവർ നേതൃത്വം നൽകി.